---
title: "#jalajeevitham | 'ജലം ജീവിതം' ബോധവൽക്കരണത്തിന് തുടക്കം "
english_title: "#jalajeevitham #awareness #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158701/jalajeevitham-awareness-started"
published_at: "2023-11-01T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425c4249a72_12aaa.jpg"
keywords: []
---

# #jalajeevitham | 'ജലം ജീവിതം' ബോധവൽക്കരണത്തിന് തുടക്കം 

> **Lead Summary:** **പയ്യോളി: [ **പയ്യോളി വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർത്ഥികൾ 'ജലം ജീവിതം' ബോധവൽക്കരണത്തിന് തുടക്കം കുറിച്ചു.

## Article Content

**പയ്യോളി: [ **പയ്യോളി വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർത്ഥികൾ 'ജലം ജീവിതം' ബോധവൽക്കരണത്തിന് തുടക്കം കുറിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ, എൻഎസ്എസ് യൂണിറ്റ് തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് 2.0 പദ്ധതിയുമായി ചേർന്ന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടത്തുന്ന 'ജലം ജീവിതം' ബോധവൽക്കരണ പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ശ്രീനാരായണ ഭജന മഠം യുപി സ്കൂൾ പയ്യോളി വച്ച് നടന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ പി കെ ഉദ്ഘാടനം ചെയ്തു. ജിവിഎച്ച്എസ്എസ്, പയ്യോളി വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ സാമൂഹിക സംഗീത നാടകം അവതരിപ്പിച്ചു.

ജല ദുരുപയോഗത്തിനെതിരെ മെസ്സേജ് മിറർ സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. 

പരിപാടി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ്. ഒ.എം സ്വാഗതം പറഞ്ഞു. അധ്യക്ഷൻ ഹരിഷ് കെ സ്റ്റാഫ് സെക്രട്ടറി ഭജനമഠ യുപി സ്കൂൾ.

സ്കൂളിലേക്കുള്ള മെസ്സേജ് ക്യാൻവാസ് സബീഷ് കുന്നങ്ങോത്ത് പിടിഎ പ്രസിഡൻറ് ജി.വി എച്ച് .എസ് പയ്യോളി ഹെഡ്മാസ്റ്റർക്ക് കൈമാറി. മെസ്സേജ് മിറർ പിടിഎ പ്രസിഡൻറ് പ്രമോദ് സി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158701/jalajeevitham-awareness-started)