---
title: "അഴിത്തല വാര്‍ഡില്‍  ഇനി പ്ലാസ്റ്റിക്ക്  കുപ്പികള്‍ വലിച്ചെറിയരുത് "
english_title: "Azhithala ward, which includes Sant Banks, a major tourist destination in Vadakara, is a waste free area."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15876/azhithala-ward-which-includes-sant-banks-a-major-tourist-destination-in-vadakara-is-a-waste-free-area"
published_at: "2021-12-13T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b73f135f8ef_HASHIM PV .jpg"
keywords: []
---

# അഴിത്തല വാര്‍ഡില്‍  ഇനി പ്ലാസ്റ്റിക്ക്  കുപ്പികള്‍ വലിച്ചെറിയരുത് 

> **Lead Summary:** വടകര: വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാന്റ് ബാങ്ക്‌സ് ഉള്‍പ്പെടുന്ന അഴിത്തല വാര്‍ഡ് മാലിന്യ മുക്ത പ്രദേശമാകുന്നു. മാലിന്യ മുക്ത അഴിത്തല വാര്‍ഡ് തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഴിത്തല വാര്‍ഡില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണ യൂണിറ്റ് ഉല്‍ഘാടനം ചെയ്തു.

## Article Content

വടകര: വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമായ സാന്റ് ബാങ്ക്‌സ് ഉള്‍പ്പെടുന്ന അഴിത്തല വാര്‍ഡ് മാലിന്യ മുക്ത പ്രദേശമാകുന്നു. മാലിന്യ മുക്ത അഴിത്തല വാര്‍ഡ് തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഴിത്തല വാര്‍ഡില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണ യൂണിറ്റ് ഉല്‍ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ് ഓഫ് വടകര മിഡ്‌ടൌണ്‍ ലയണസ് വിങ്ങ് നല്‍കിയ പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണ യൂണിറ്റ് വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ഉല്‍ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ് വടകര മിഡ്‌ടൌണ്‍ പ്രസിഡണ്ട് പി സന്തോഷ് അദ്ധ്യക്ഷനായി. വടകര കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി പ്രശാന്ത്, വി പി സജീവന്‍, ലയണസ് വിങ്ങ് കോര്‍ഡിനേറ്റര്‍ കെ പ്രഭാകരന്‍, രജീഷ് മാസ്റ്റര്‍, ലയണസ് വിങ്ങ് പ്രസിഡണ്ട് ലേഖ രാമചന്ദ്രന്‍, ഷെറീന, അപര്‍ണ, അനുഷ, അനുപമ, രഹന, എ അര്‍ഷാദ്, സി കെ ഫൈജാസ്, ബി ഫസല്‍ എന്നിവര്‍ സംസാരിച്ചു. എ സി നൌഫല്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15876/azhithala-ward-which-includes-sant-banks-a-major-tourist-destination-in-vadakara-is-a-waste-free-area)