---
title: "വടകരയിലെ സി എച്ച് സെന്ററിന്  എമര്‍ജന്‍സി ബൈക്ക് കൈമാറി"
english_title: " To the CH Center at Vadakara Emergency bike handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15882/to-the-ch-center-at-vadakara-emergency-bike-handed-over"
published_at: "2021-12-13T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b743cb58046_MP FAISAL KMCC .jpg"
keywords: []
---

# വടകരയിലെ സി എച്ച് സെന്ററിന്  എമര്‍ജന്‍സി ബൈക്ക് കൈമാറി

> **Lead Summary:** വടകര സിഎച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സി എച്ച് സെന്ററിന്റെ വടകര ഗവ: ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ക്കും വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എമര്‍ജന്‍സി ബൈക്ക് കൈമാറി.

## Article Content

വടകര സിഎച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സി എച്ച് സെന്ററിന്റെ വടകര ഗവ: ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ക്കും വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എമര്‍ജന്‍സി ബൈക്ക് കൈമാറി.

കെഎംസിസി ബഹ്‌റൈന്‍ സെക്രെട്ടറിയും വടകര സിഎച്ച് സെന്റര്‍ ജിസിസി കോഡിനേറ്ററും ആയ എ പി ഫൈസലും സിഎച്ച് സെന്റര്‍ വടകര ജനറല്‍ സെക്രട്ടറി ഫദീല മൂസ്സ ഹാജിയും ചേര്‍ന്ന് സി എച്ച് സെന്റര്‍ ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല സാഹിബിന് കൈമാറി.

ചാപ്റ്റര്‍ ഭാരവാഹികളായ മുസ്തഫ മയ്യന്നൂര്‍, നാസര്‍ ഹാജി പുളിയാവ്, സമീര്‍ കീഴല്‍, മുസ്തഫ കരുവാണ്ടി, സകരിയ എടച്ചേരി, ചാലില്‍ കുഞ്ഞഹമ്മദ്, സിദ്ദീഖ് കുമങ്കോട്, ഇബ്രാഹിം കാര്‍ത്തികപ്പള്ളി എന്നിവര്‍ പങ്കെടുത്തു. സിഎച്ച് സെന്ററിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഏറെ സഹായകരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പണ്ടികശാല, അബൂ ബക്കര്‍ അരിമ്പ്ര, സിഎച്ച് സെന്റര്‍ ഭാരവാഹികള്‍, ജിസിസി പ്രതിനിധികള്‍, വളണ്ടിയേര്‍സ്, കോര്‍ഡിനേറ്റര്‍മാര്‍, വനിതാ വളണ്ടിയേര്‍സ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15882/to-the-ch-center-at-vadakara-emergency-bike-handed-over)