---
title: "#SDPI | 'വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം'; എസ്ഡിപിഐ സായാഹ്ന സംഗമം"
english_title: "#Friendly #Kerala #Against #Hate #Propaganda #SDPI #evening #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158826/friendly-kerala-against-hate-propaganda-sdpi-evening-meeting"
published_at: "2023-11-02T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654336e77efed_1.jpg"
keywords: []
---

# #SDPI | 'വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം'; എസ്ഡിപിഐ സായാഹ്ന സംഗമം

> **Lead Summary:** **വടകര: [ **കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് 'വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്ഡിപിഐ കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന സംഗമങ്ങളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ് സ്റ്റാൻഡിൽ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: [ **കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് 'വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്ഡിപിഐ കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന സംഗമങ്ങളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ് സ്റ്റാൻഡിൽ സംഗമം സംഘടിപ്പിച്ചു.

പ്രബുദ്ധ കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘപരിവാര അജണ്ടയെ പ്രതിരോധിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം ട്രഷറർ അസീസ് വെല്ലോളി അധ്യക്ഷത വഹിച്ച സംഗമത്തിൽ മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മുനിസിപ്പൽ പ്രസിഡൻറ് സമദ്മാകൂൽ എന്നിവർ സംസാരിച്ചു.

ഉനൈസ് ഒഞ്ചിയം, ഷറഫുദ്ദീൻ പി പി, ഷബീർ ടി കെ, സഫീർ വൈക്കിലശ്ശേരി, റസീന വി കെ, ഇർഫാന ഒഞ്ചിയം, നസീമ ചോറോട്, അഫീറ ചോമ്പാല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158826/friendly-kerala-against-hate-propaganda-sdpi-evening-meeting)