---
title: "കലാസമിതികള്‍ക്ക് ഉണര്‍വ്വായി ഏറാമലയില്‍  സോഷ്യലിസ്റ്റ് സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ"
english_title: " Fellowship of Socialist Cultural Organizations in Eramala as Awakening for Arts Committees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15888/fellowship-of-socialist-cultural-organizations-in-eramala-as-awakening-for-arts-committees"
published_at: "2021-12-13T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b751d56e3ea_SPACE .jpg"
keywords: []
---

# കലാസമിതികള്‍ക്ക് ഉണര്‍വ്വായി ഏറാമലയില്‍  സോഷ്യലിസ്റ്റ് സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ

> **Lead Summary:** ഓര്‍ക്കാട്ടേരി: നിര്‍ജീവമായി കിടക്കുന്ന കലാ കായിക സമിതകളെ പുണര്‍ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഏറാമല പഞ്ചായത്തിലെ സോഷ്യലിസ്റ്റ് സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു. സോഷ്യല്‍ പൊളിറ്റിക്കല്‍ & കള്‍ച്ചറല്‍ എംപവര്‍മെന്റ് ' സ്‌പേസ് ' എന്ന പേരിലാണ് പഞ്ചായത്തിലെ മുപ്പതോളം വരുന്ന കലാ കായിക സമിതികളെ ഉള്‍കൊള്ളിച്ചുകൊണ്ട് സംഘടന രൂപീകരിച്ചത് .

## Article Content

ഓര്‍ക്കാട്ടേരി: നിര്‍ജീവമായി കിടക്കുന്ന കലാ കായിക സമിതകളെ പുണര്‍ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഏറാമല പഞ്ചായത്തിലെ സോഷ്യലിസ്റ്റ് സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു. സോഷ്യല്‍ പൊളിറ്റിക്കല്‍ & കള്‍ച്ചറല്‍ എംപവര്‍മെന്റ് ' സ്‌പേസ് ' എന്ന പേരിലാണ് പഞ്ചായത്തിലെ മുപ്പതോളം വരുന്ന കലാ കായിക സമിതികളെ ഉള്‍കൊള്ളിച്ചുകൊണ്ട് സംഘടന രൂപീകരിച്ചത് .

സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ഏകദിന പ്രവര്‍ത്തക ക്യമ്പും ഓര്‍ക്കാട്ടേരി ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഗാന രചയിതാവും സാഹിത്യകാരനും ആയ രമേശ് കവില്‍ ഉദ്ഘാടനവും ഡോക്ടര്‍ പി . ഹരീന്ദ്രനാദ് മുഖ്യ പ്രഭാഷണവും നടത്തി. കോവിഡ് മൂലവും മറ്റു സാമൂഹിക ചുറ്റുപാടുകള്‍ കാരണവും പ്രവര്‍ത്തന രഹിതമായി കിടക്കുന്ന നാട്ടിലെ ക്ലബുകള്‍കും കലാ കായിക സമിതികള്‍ക്കും ഊര്‍ജ്ജം പകര്‍ന്ന് അവരെ ഏകോപിപ്പിച്ച് പുതിയ പ്രവര്‍ത്തന വഴി ഒരുക്കുക എന്നതാണ് സ്‌പേസ് എന്ന സംഘടനയുടെ ലക്ഷ്യം.

എല്ലാവരും സ്ഥാനം നോക്കി പോകുന്ന ഒരു കാലത്ത് ഇടം എന്ന പേരില്‍ ഒരു സംഘടനയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രമേശ് കാവില്‍ പറഞ്ഞു. മനയത്ത് ചന്ദ്രന്‍ മുഖ്യ അതിഥി ആയിരുന്നു. മനയത്തു ചന്ദ്രനും രമേശ് കാവിലും ചേര്‍ന്ന് സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ശിവദാസ് എം കെ സ്വാഗതവും , ഒ മഹേഷ് കുമാര്‍ അധ്യക്ഷതയും പറഞ്ഞു. സാംസ്‌കാരിക സംഘടനകളും യുവജനങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സും ചര്‍ച്ചയും നടന്നു. സമാപന സമ്മേളനത്തില്‍ എം കെ കുഞ്ഞിരാമന്‍, എം കെ ഭാസ്‌ക്കരന്‍, കെ കെ കൃഷ്ണന്‍, പി. കെ കുഞ്ഞിക്കണ്ണന്‍, എന്‍ ബാബു, എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അജയ് കല്ലായുടെ നേതൃത്വത്തില്‍ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15888/fellowship-of-socialist-cultural-organizations-in-eramala-as-awakening-for-arts-committees)