---
title: "#Bypass | മാഹി ബൈപ്പാസ്; ജനുവരിയിൽ നിർമാണം പൂർത്തിയാക്കാൻ തീരുമാനം"
english_title: "#Mahi #Bypass #decided #complete #construction #January"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158906/mahi-bypass-decided-complete-construction-january"
published_at: "2023-11-02T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654376b0cb7a4_2.jpg"
keywords: []
---

# #Bypass | മാഹി ബൈപ്പാസ്; ജനുവരിയിൽ നിർമാണം പൂർത്തിയാക്കാൻ തീരുമാനം

> **Lead Summary:** **വടകര: ** മാഹി ബൈപ്പാസ് 2024 ജനുവരി 31-നുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിലാണ് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി പൂർത്തിയായാൽ, മറ്റെല്ലാ പ്രവൃത്തികളും വേഗത്തിൽ നടത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

## Article Content

**വടകര: ** മാഹി ബൈപ്പാസ് 2024 ജനുവരി 31-നുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിലാണ് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി പൂർത്തിയായാൽ, മറ്റെല്ലാ പ്രവൃത്തികളും വേഗത്തിൽ നടത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 ഒരു കാരണവശാലും ഇനി പ്രവൃത്തി നീട്ടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു. അഴിയൂർ-വെങ്ങളം, വെങ്ങളം-രാമനാട്ടുകര റീച്ചിലെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ചു.

മേൽപ്പാലങ്ങളുടെ പ്രവൃത്തി സമയക്രമത്തിനനുസരിച്ച് പൂർത്തിയാക്കും. വകുപ്പ് സെക്രട്ടറി കെ. ബിജു, കളക്ടർ സ്നേഹിൽ കുമാർ, ദേശീയപാതാ അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ. മീണ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158906/mahi-bypass-decided-complete-construction-january)