---
title: "വടകര മോഡല്‍ പോളിയില്‍  വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം"
english_title: " In the Vadakara model poly In various posts Temporary appointment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15892/in-the-vadakara-model-poly-in-various-posts-temporary-appointment"
published_at: "2021-12-13T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b755b35e8c9_POLY .Jpg"
keywords: []
---

# വടകര മോഡല്‍ പോളിയില്‍  വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം

> **Lead Summary:** വടകര: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനത്തിന് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

വടകര: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനത്തിന് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

കൂടിക്കാഴ്ച ഡിസംബര്‍ 15ന്. തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : ലെക്ചറര്‍ ഇന്‍ കെമിസ്ട്രി രാവിലെ 10 മണി, യു.ജി.സി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും സെറ്റ് ബിഎഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും.

ട്രേഡ്‌സ്മാന്‍(കമ്പ്യൂട്ടര്‍) രാവിലെ 11 മണി, സ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ട്രേഡിലുള്ള ഐടിഐ സര്‍ട്ടിഫിക്കറ്റ്, ട്രേഡ്‌സ്മാന്‍ (മെക്കാനിക്കല്‍) രാവിലെ 11 മണി, എസ്.എസ്.എല്‍.സി, മെക്കാനിക്കല്‍ ട്രേഡിലുള്ള ഐടിഐ സര്‍ട്ടിഫിക്കറ്റ്. നിശ്ചിത യോഗ്യത നേടി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ പരിഗണിക്കൂ. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15892/in-the-vadakara-model-poly-in-various-posts-temporary-appointment)