---
title: "#navakeralasadass | നവകേരള സദസ്സ്; ആയഞ്ചേരി പഞ്ചായത്തിൽ നിന്ന് 2000 കുടുബശ്രീ അംഗങ്ങൾ പങ്കെടുക്കും"
english_title: "#navakeralasadass #2000 #Kutubashree #members #Ayanchery #Panchayat #participate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158929/navakeralasadass-2000-kutubashree-members-ayanchery-panchayat-participate"
published_at: "2023-11-02T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543857bcf58a_4.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സ്; ആയഞ്ചേരി പഞ്ചായത്തിൽ നിന്ന് 2000 കുടുബശ്രീ അംഗങ്ങൾ പങ്കെടുക്കും

> **Lead Summary:** **ആയഞ്ചേരി: [ **നവംബർ 24 ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്ന് 2000 കുടുബശ്രീ അംഗങ്ങൾ പങ്കെടുക്കുമെന്ന് കുടുബശ്രീ സി ഡി എസ്സ് യോഗം വിലയിരുത്തി.

## Article Content

**ആയഞ്ചേരി: [ **നവംബർ 24 ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിന്ന് 2000 കുടുബശ്രീ അംഗങ്ങൾ പങ്കെടുക്കുമെന്ന് കുടുബശ്രീ സി ഡി എസ്സ് യോഗം വിലയിരുത്തി.

സദസ്സിന്റെ ഭാഗമായി വിളംബര ജാഥ നടത്താനും യോഗം തീരുമാനിച്ചു. കുടുബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാനുള്ള നിവേദനങ്ങളും പരാതികളും സമാഹരിച്ച് സമർപ്പിക്കാനുള്ള അവസരമൊരുക്കുന്നതിന് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മൂന്ന് അംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

ആയഞ്ചേരി കുടുബശ്രീ ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ഷിജില എൻ കെ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സംഘാടകസമിതി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സൺ ഷീമ തറമൽ, ഉപസമിതി ചെയർമാന്മാരായ ലൈസി സി യം, നിഷ സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158929/navakeralasadass-2000-kutubashree-members-ayanchery-panchayat-participate)