---
title: "#theft | വടകര അടക്കാതെരുവിലെ കടകളിൽ വ്യാപക മോഷണം"
english_title: "#Widespread #shops #Vadakara $Atakadateru #theft"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159012/widespread-shops-vadakara-atakadateru-theft"
published_at: "2023-11-02T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543d84c30299_9.jpg"
keywords: []
---

# #theft | വടകര അടക്കാതെരുവിലെ കടകളിൽ വ്യാപക മോഷണം

> **Lead Summary:** **വടകര: [ **വടകര അടക്കാതെരുവിലെ കടകളിൽ വ്യാപക മോഷണം. ഇന്ന് പുലർച്ചെയാണ് പതിനഞ്ചോളം കടകളിൽ മോഷണം നടന്നത്. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

## Article Content

**വടകര: [ **വടകര അടക്കാതെരുവിലെ കടകളിൽ വ്യാപക മോഷണം. ഇന്ന് പുലർച്ചെയാണ് പതിനഞ്ചോളം കടകളിൽ മോഷണം നടന്നത്. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

അടക്കാത്തെരു കോഫി ഹൗസിന് സമീപമുള്ള അഞ്ചോളം കടകളും ടൗൺ ഹാൾ പരിസരത്തുള്ള മറ്റു കടകളിലുമാണ് മോഷണം നടന്നത്. കടകളിൽ സൂക്ഷിച്ച കുറച്ച് പണമാണ് നഷ്ടപെട്ടത്.

ടൗൺ ഹാൾ മുൻവശത്തുള്ള വൈഗ സ്റ്റോറിൽ കളവ് നടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽ ചില കടകളിൽ മുൻപും മോഷണം നടന്നിട്ടുണ്ട്. വടകര പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159012/widespread-shops-vadakara-atakadateru-theft)