---
title: "#inaugurated | മമ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Mampally #Road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159141/mampally-road-inaugurated"
published_at: "2023-11-03T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65449b13ace09_2.jpg"
keywords: []
---

# #inaugurated | മമ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര: [** ഏറാമല ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ മമ്പള്ളി പീടിക -ഉട്ടുകണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് 5 മണിക്ക് വാർഡ് മെമ്പർ ജി.രതീഷിന്റെ അദ്ധ്യക്ഷതയിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി .മിനിക ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [** ഏറാമല ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ മമ്പള്ളി പീടിക -ഉട്ടുകണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് 5 മണിക്ക് വാർഡ് മെമ്പർ ജി.രതീഷിന്റെ അദ്ധ്യക്ഷതയിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി .മിനിക ഉദ്ഘാടനം ചെയ്തു.

ഏറാമല ഗ്രാമപഞ്ചായത്ത് എംജിഎൻആർഐജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രദേശവാസികളുടെ ഏറെ വർഷത്തെ സ്വപ്നമായിരുന്ന കോൺക്രീറ്റ് റോഡ് യാഥാർഥ്യമാക്കിയത്. മമ്പള്ളി റോഡ് എന്ന് നാമകരണം ചെയ്ത ഈ റോഡിന്റെ ഉദ്ഘാടനത്തിൽ കെ.കെ.സോമൻ സ്വഗതം പറഞ്ഞു.

ചടങ്ങിൽ വിവിധ രാഷ്ട്രിയ പാർട്ടിനേതാക്കൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159141/mampally-road-inaugurated)