---
title: "#Nationalrecognition | കടത്തനാടിന് അഭിമാനമായി ദേവനന്ദ; നടന മികവിന് ദേശീയ അംഗീകാരം"
english_title: "#Devananda #pride #Kattanad #National #recognition #acting #excellence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159263/devananda-pride-kattanad-national-recognition-acting-excellence"
published_at: "2023-11-03T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654510abdf5ac_aaaaaa.jpg"
keywords: []
---

# #Nationalrecognition | കടത്തനാടിന് അഭിമാനമായി ദേവനന്ദ; നടന മികവിന് ദേശീയ അംഗീകാരം

> **Lead Summary:** **വടകര: **ചത്തീസ് ഗഡിലെ ബിലായിൽ നടന്ന ദേശീയ നൃത്തോത്സവത്തിൽ മികച്ച കലാപ്രകടനത്തിന് വടകര സ്വദേശിനി ദേവനന്ദയ്ക്ക് നട് വർ ഗോപീകൃഷ്ണ നാഷണൽ അവാർഡ് ലഭിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ നർത്തകി പുരസ്‌കാരവും നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്.

## Article Content

**വടകര: **ചത്തീസ് ഗഡിലെ ബിലായിൽ നടന്ന ദേശീയ നൃത്തോത്സവത്തിൽ മികച്ച കലാപ്രകടനത്തിന് വടകര സ്വദേശിനി ദേവനന്ദയ്ക്ക് നട് വർ ഗോപീകൃഷ്ണ നാഷണൽ അവാർഡ് ലഭിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ നർത്തകി പുരസ്‌കാരവും നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്.

അന്താരാഷ്ട്ര കലാതിലകം 2022, നാട്യ ഹിരന്മയി പുരസ്ക്കാരം 2022, തംബാതി നാഗരി പുരസ്‌കാരം 2022 തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഖത്തറിലെ രാജഗിരി പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ദേവനന്ദ വടകര മണിയൂർ സ്വദേശി മനോജ് കുമാറിന്റെയും തൂണേരി സ്വദേശിനി രാജശ്രീയുടെയും മകളാണ്.

രക്ഷിതാക്കളോടൊപ്പം 10 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുകയാണ് കലാകാരി. ഖത്തറിൽ നിന്നും നട് വർ പുരസ്ക്കാരം നേടുന്ന ആദ്യ കലാകാരി കൂടിയാണ് ദേവനന്ദ. നൃത്യ ഹിരന്മയി പുരസ്‌കാരം 2023 നേടിയ ദേവപ്രിയ സഹോദരി ആണ്. ഡോ. ജി. രതീഷ് ബാബു, കലാമണ്ഡലം ദേവി സുനിൽ കുമാർ എന്നിവർ ഗുരുക്കന്മാരാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159263/devananda-pride-kattanad-national-recognition-acting-excellence)