---
title: "#kalolsavam | തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം കടമേരി ആർ.എ.സിയിൽ "
english_title: "#Thotannur #Upajilla #School #ArtFestival #Katameri #RAC"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159301/thotannur-upajilla-school-artfestival-katameri-rac"
published_at: "2023-11-03T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65452b245ecd6_8.jpg"
keywords: []
---

# #kalolsavam | തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം കടമേരി ആർ.എ.സിയിൽ 

> **Lead Summary:** **ആയഞ്ചേരി: ** തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 23, 25, 27, 28, തിയ്യതികളിലായി കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. മൊയ്തീൻ കുട്ടി ടി അധ്യക്ഷത വഹിച്ചു.

## Article Content

**ആയഞ്ചേരി: ** തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 23, 25, 27, 28, തിയ്യതികളിലായി കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. മൊയ്തീൻ കുട്ടി ടി അധ്യക്ഷത വഹിച്ചു.

തോടന്നൂർ എ.ഇ.ഒ. എം.വിനോദ് മേള നടപടികൾ വിശദീകരിച്ചു. പരിപാടിയുടെ പൂർണ്ണ വിജയത്തിനായി വടകര എം.പി കെ മുരളീധരൻ മുഖ്യ രക്ഷാധികാരിയും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ചെയർമാനും പ്രിൻസിപ്പൽ കെ. മുസ്തഫ ജനറൽ കൺവീനറും തോടന്നൂർ എ.ഇ.ഒ. എം. വിനോദ് ട്രഷറുമായി 501 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി.

വിവിധ സബ് കമ്മറ്റി ചെയർമാൻ, കൺവീനറായി ടി.കെ ഹാരിസ് മാസ്റ്റർ, ടി ജമാലുദ്ദീൻ. (പ്രോഗ്രാം), മീത്തലെ കാട്ടിൽ നാണു, വിപിൻ മാസ്റ്റർ (സ്വീകരണം) അഡ്വ. ഐ രാജൻ, എൻ. മിഥുൻ (ട്രോഫി), സി.എച്ച്. മൊയ്തു മാസ്റ്റർ, സി.സി. സാബിത്ത് ( പ്രചാരണം), കെ. മുഹമ്മദ് സാലി, അഷ്റഫ് എടാണിയത്ത് (ഭക്ഷണം), അബ്ദുല്ല കൃഷ്ണാണ്ടി, റഫീഖ് മത്തത്ത് (സ്റ്റേജ് ആൻറ് സൗണ്ട്),

കെ. ശ്രീജിലാൽ, അഷ്റഫ് വെള്ളിലാട്ട് (ലോ ആന്റ് ഓഡർ), എം. അബ്ദുൽ ഗഫൂർ, ബഷീർ നന്തോത്ത് (രജിസ്ട്രേഷൻ), മൂസ്സ കുന്നോത്ത് , സി.എച്ച്. സത്യൻ (വെൽഫെയർ), പി.കെ കുഞ്ഞബ്ദുല്ല, സി.എച്ച്. അഷ്റഫ് മാസ്റ്റർ (ഗ്രീൻ പ്രോട്ടോക്കോൾ) ശരീഫ് മുടിയല്ലൂർ, വി. ഷൗക്കത്ത് (അക്കമഡേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, പി.എം.ലതിക, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സി.എച്ച്.മൊയ്തു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, ടി സജിത്ത്, എൻ.പി.ശ്രീലത, സുധ സുരേഷ്, എം.വി.ഷൈബ,

സ്കൂൾ ഹെഡ്മാസ്റ്റർ സി.എച്ച്.അബ്ദുൽ ലത്തീഫ്, കെ. ജമാൽ, റാഫി റഹ്മാനി, ഷെരീഫ് മുടിയല്ലൂർ, മീത്തലെ കാട്ടിൽ നാണു, അഡ്വ. ഐ. രാജൻ, രാജൻ കണ്ണക്കോട്ട്, ഇല്ലത്ത് നാണു നമ്പ്യാർ, എം എ. ഗഫൂർ, ജലീൽ അമ്മങ്കണ്ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ കെ. മുസ്തഫ സ്വാഗതവും ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി. അജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159301/thotannur-upajilla-school-artfestival-katameri-rac)