---
title: "#Revenuesurvey | റോഡ് കൈയ്യേറ്റം; വടകര- വില്യാപള്ളി - ചേലക്കാട് റോഡിലെ കൈയേറ്റം തിരിച്ച് പിടിക്കാൻ റവന്യൂ സർവെ നടത്തണം - താലൂക്ക് സമിതി"
english_title: "#road #encroachment #Revenue #survey #conducted #recover #encroachment #VadakaraVilyapallyChelakadroad #TalukSamiti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159427/road-encroachment-revenue-survey-conducted-recover-encroachment-vadakaravilyapallychelakadroad-taluksamiti"
published_at: "2023-11-04T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545ff05d0562_survey.jpg"
keywords: []
---

# #Revenuesurvey | റോഡ് കൈയ്യേറ്റം; വടകര- വില്യാപള്ളി - ചേലക്കാട് റോഡിലെ കൈയേറ്റം തിരിച്ച് പിടിക്കാൻ റവന്യൂ സർവെ നടത്തണം - താലൂക്ക് സമിതി

> **Lead Summary:** **വടകര: [ **വടകര- വില്യാപള്ളി - ചേലക്കാട് റോഡിന്റെ ഇരുവശങ്ങളിലും പൊതു മരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി കൈവശപെടുത്തിയത് റവന്യൂ സർവെ വകുപ്പ് സർവെ നടത്തി കണ്ടുപിടിക്കണമെന്നും റോഡ് പരിഷ്കരണ പ്രവർത്തി ആരംഭിക്കുന്നതിന് അത്യാവശ്യമാണെന്നും വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു.

## Article Content

**വടകര: [ **വടകര- വില്യാപള്ളി - ചേലക്കാട് റോഡിന്റെ ഇരുവശങ്ങളിലും പൊതു മരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി കൈവശപെടുത്തിയത് റവന്യൂ സർവെ വകുപ്പ് സർവെ നടത്തി കണ്ടുപിടിക്കണമെന്നും റോഡ് പരിഷ്കരണ പ്രവർത്തി ആരംഭിക്കുന്നതിന് അത്യാവശ്യമാണെന്നും വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു.

സമിതി അംഗം സിപിഐ പ്രതിനിധി പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. സർവെ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് തഹസിൽ കലാ ഭാസ്കരൻ യോഗത്തിന് ഉറപ്പ് നൽകി.

വടകര താലൂക്കിലെ വിവിധ വില്ലേജുകളിൽ നടന്നു വരുന്ന അനധികൃതമായി നെൽവയലുകളും തണ്ണീർ തടങ്ങളും മണ്ണിട്ട് നികത്തി വരുന്ന വിഷയവും പി സുരേഷ് ബാബു ഉന്നയിച്ചു. ശക്തമായി നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ മാരായ പി പി ചന്ദ്രശേഖരൻ പി ശ്രീജിത്ത് ആയിഷ ഉമർ രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി സുരേഷ് ബാബു, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, പി പി രാജൻ, വി ബാബു, പ്രദീപ് ചോമ്പാല, ടി വി ഗംഗാധരൻ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159427/road-encroachment-revenue-survey-conducted-recover-encroachment-vadakaravilyapallychelakadroad-taluksamiti)