---
title: "#manayathchandran | ജനങ്ങളുടെ വിശ്വാസമാണ് സഹകരണമേഖലയുടെ കരുത്ത് - മനയത്ത് ചന്ദ്രൻ "
english_title: "#People #faith #strength #cooperativesector #ManayathChandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159535/people-faith-strength-cooperativesector-manayathchandran"
published_at: "2023-11-04T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546671ec97df_manayath_chandran.jpg"
keywords: []
---

# #manayathchandran | ജനങ്ങളുടെ വിശ്വാസമാണ് സഹകരണമേഖലയുടെ കരുത്ത് - മനയത്ത് ചന്ദ്രൻ 

> **Lead Summary:** **വടകര: [** കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണെന്ന് ആർജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: [** കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണെന്ന് ആർജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ആരും തന്നെ ശ്രമിച്ചാലും നടക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ (KCEC ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം കെ ഭാസ്കരൻ, ഇ പി ദാമോദരൻ മാസ്റ്റർ, എ.ടി. ശ്രീധരൻ, പി പി രാജൻ, ടി കെ ശരീഫ്, ആയാടത്തിൽ രവീന്ദ്രൻ, കെ കെ കൃഷ്ണൻ, സി കുമാരൻ, ദീപ കെ പി, രാമചന്ദ്രൻ കുയ്യണ്ടി, സി പി രാജൻ, എൻ കെ സുധാകരൻ, പ്രസിത് കുമാർ , എന്നിവർ സംസാരിച്ചു.

പ്രഭീഷ് ആദീയൂർ സ്വാഗതവും സുനിൽ ഓടയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159535/people-faith-strength-cooperativesector-manayathchandran)