---
title: "#CNChandran | ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ നിലപാട് ആപൽക്കരം - സി എൻ ചന്ദ്രൻ "
english_title: "#NarendraModi #support #Israel #shocking #CNChandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159539/narendramodi-support-israel-shocking-cnchandran"
published_at: "2023-11-04T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65466b5ed0e0d_cpi.jpg"
keywords: []
---

# #CNChandran | ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച നരേന്ദ്ര മോഡിയുടെ നിലപാട് ആപൽക്കരം - സി എൻ ചന്ദ്രൻ 

> **Lead Summary:** **തോടന്നൂർ: [** സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച നടപടി അത്യന്തം ആപൽക്കരമാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ പറഞ്ഞു.

## Article Content

**തോടന്നൂർ: [** സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച നടപടി അത്യന്തം ആപൽക്കരമാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ പറഞ്ഞു.

പതിറ്റാണ്ടുകളായി വംശഹത്യ നടപ്പിലാക്കുന്ന ഇസ്രായേൽ ഭരണകൂടത്തിന് പിന്തുണ നൽകാനുള്ള തീരുമാനം മനസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂരിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ്ബാബു, അജയ് ആവള, ഒ കെ രവീന്ദ്രൻ, നിംഷ സുനീഷ് കുമാർ, എം ടി രാജൻ, പി പി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159539/narendramodi-support-israel-shocking-cnchandran)