---
title: "#HarithaVidyalayaSanitationSchool  | ഹരിത വിദ്യാലയം ശുചിത്വവിദ്യാലയം; വടകര നഗരസഭ മാലിന്യ പരിപാലന പാഠശാല നടത്തി"
english_title: "#HarithaVidyalayaSanitationSchool #Vadakara #MunicipalCorporation #conducted #waste #managementschool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159718/harithavidyalayasanitationschool-vadakara-municipalcorporation-conducted-waste-managementschool"
published_at: "2023-11-05T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654774c0c6888_school.jpg"
keywords: []
---

# #HarithaVidyalayaSanitationSchool  | ഹരിത വിദ്യാലയം ശുചിത്വവിദ്യാലയം; വടകര നഗരസഭ മാലിന്യ പരിപാലന പാഠശാല നടത്തി

> **Lead Summary:** **വടകര: [ **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളും സമ്പൂർണ്ണ ശുചിത്വ വിദ്യാലയമാക്കുന്നതിനും മാലിന്യസംസ്കരണ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും നവംബർ 14ന് ചേരുന്ന കുട്ടികളുടെ ഹരിത സഭയുടെ മുന്നോടിയായുള്ള മാലിന്യ പരിപാലന പാഠശാല മുനിസിപ്പൽപാർക്കിൽ നടന്നു.

## Article Content

**വടകര: [ **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളും സമ്പൂർണ്ണ ശുചിത്വ വിദ്യാലയമാക്കുന്നതിനും മാലിന്യസംസ്കരണ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും നവംബർ 14ന് ചേരുന്ന കുട്ടികളുടെ ഹരിത സഭയുടെ മുന്നോടിയായുള്ള മാലിന്യ പരിപാലന പാഠശാല മുനിസിപ്പൽപാർക്കിൽ നടന്നു.

ഓരോ വിദ്യാലയത്തിൽ നിന്നും ഒരു ടീച്ചർ കോർഡിനേറ്റർ, കുട്ടികളായ രണ്ട് ഗ്രീൻ അംബാസിഡറുമാണ് പങ്കെടുത്തത്. ശില്പശാല നഗരസഭാ ചെയർപേഴ്സൺ കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. സജീവ് കുമാർ, ടി.കെ പ്രഭാകരൻ, വി.കെ. അസീസ് മാസ്റ്റർ, മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ജില്ലാ വിദ്യാഭ്യാസ കോർ കമ്മിറ്റി കോഡിനേറ്റർ പ്രമോദ്കുമാർ, ഹരിതകേരളം റിസോഴ്സ് പേഴ്സൺ ഷംന പി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ജുനിയ പി. ജെ, കില ആർ.പി. ദിലീപ്കുമാർ കെ. സി, കെ. എസ്. ഡബ്ലിയു. എം. പി.എൻജിനീയർ ലവിൻ പ്രമോദ്, അനിത വി. പി വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ രമേശൻ കെ. പി സ്വാഗതവും അജിന.പി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159718/harithavidyalayasanitationschool-vadakara-municipalcorporation-conducted-waste-managementschool)