---
title: "ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്  ഏറാമല സഹകരണ ബാങ്ക് ഏറ്റുവാങ്ങി"
english_title: " Banking Frontiers Award Eramala Co-operative Bank took over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15978/banking-frontiers-award-eramala-co-operative-bank-took-over"
published_at: "2021-12-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8405ae5e12_manayath chandran.jpg"
keywords: []
---

# ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്  ഏറാമല സഹകരണ ബാങ്ക് ഏറ്റുവാങ്ങി

> **Lead Summary:** ഓര്‍ക്കാട്ടേരി: ഏറാമല ബേങ്കിന് വീണ്ടും രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍. സഹകരണ ബേങ്കുകളുടെ പ്രവര്‍ത്തനമികവിന് ദേശീയ തലത്തില്‍ ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഏര്‍പ്പെടുത്തിയ എഫ് സി ബി എ അവാര്‍ഡ് ഈ വര്‍ഷവും ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. ഈ വര്‍ഷം ബെസ്റ്റ് ഓഡിറ്റ് ഇന്യേഷീറ്റീവ് , ബെസ്റ്റ് എന്‍പിഎ മാനേജ്‌മെന്റ് എന്നീ രണ്ട് ഇനങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.

## Article Content

ഓര്‍ക്കാട്ടേരി: ഏറാമല ബേങ്കിന് വീണ്ടും രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍. സഹകരണ ബേങ്കുകളുടെ പ്രവര്‍ത്തനമികവിന് ദേശീയ തലത്തില്‍ ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഏര്‍പ്പെടുത്തിയ എഫ് സി ബി എ അവാര്‍ഡ് ഈ വര്‍ഷവും ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. ഈ വര്‍ഷം ബെസ്റ്റ് ഓഡിറ്റ് ഇന്യേഷീറ്റീവ് , ബെസ്റ്റ് എന്‍പിഎ മാനേജ്‌മെന്റ് എന്നീ രണ്ട് ഇനങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.

ഗോവയില്‍ വെച്ച് നടന്ന നേഷനല്‍ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റില്‍ വെച്ച് ഗോവ സഹകരണ വകുപ്പ് സെക്രട്ടറി ചോക്കാറാം ഗാര്‍ഗ് ഐഎഎസ്, ബാബുനായര്‍, മനോജ് അഗര്‍വാള്‍ എന്നിവരില്‍ നിന്നുംഏറാമല ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ , ജനറല്‍ മാനേജര്‍ ടി.കെ. വിനോദന്‍ , പ്രോഗ്രാം ഓഫീസര്‍ കെ.രവീന്ദ്രന്‍ , ഇന്റേണല്‍ ഓഡിറ്റര്‍ ഒ. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15978/banking-frontiers-award-eramala-co-operative-bank-took-over)