---
title: "#artfest | ഇരിങ്ങൽ - പുതുപ്പണം ക്ലസ്റ്റർ കലാമേള; താഴെകളരി യു പി സ്കൂളിൽ വെച്ച് നവംബർ 9, 10 തിയ്യതികളിൽ നടക്കും "
english_title: "#Iringal #Pudupanam #Cluster #artfest #held #November #UPSchool #thazhekalari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160064/iringal-pudupanam-cluster-artfest-held-november-upschool-thazhekalari"
published_at: "2023-11-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548f8695bc86_art.jpg"
keywords: []
---

# #artfest | ഇരിങ്ങൽ - പുതുപ്പണം ക്ലസ്റ്റർ കലാമേള; താഴെകളരി യു പി സ്കൂളിൽ വെച്ച് നവംബർ 9, 10 തിയ്യതികളിൽ നടക്കും 

> **Lead Summary:** **പയ്യോളി: [** ഇരിങ്ങൽ പുതുപ്പണം ക്ലസ്റ്റർ കലാമേള താഴെകളരി യൂ പി സ്കൂളിൽ വെച്ച് നവംബർ 9, 10 തീയതികളിൽ നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു.

## Article Content

**പയ്യോളി: [** ഇരിങ്ങൽ പുതുപ്പണം ക്ലസ്റ്റർ കലാമേള താഴെകളരി യൂ പി സ്കൂളിൽ വെച്ച് നവംബർ 9, 10 തീയതികളിൽ നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു.

വടകര സബ് ജില്ലയിലെ രണ്ടു ക്ലസ്റ്ററുകളിൽ നിന്നായി 19 സ്കൂളിലെ 1000 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.

താഴെകളരി സ്കൂളിൽ ചേർന്ന സ്വാഗത സംഗം രൂപീകര യോഗത്തിൽ ചെയർമാനായി വാർഡ് കൗൺസിലർ സ്മിതേഷ് കെ.കെ.യും ജനറൽ കൺവീനറായി എച്ച് എം അനിത ടീച്ചറെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160064/iringal-pudupanam-cluster-artfest-held-november-upschool-thazhekalari)