---
title: "#Jalajeevithamproject | അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ജലജീവിതം' പദ്ധതി സംഘടിപ്പിച്ചു "
english_title: "#part #AmritMissionproject #Jalajeevithamproject #organized #Vadakara #MUMVocationalHigherSecondarySchool."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160085/part-amritmissionproject-jalajeevithamproject-organized-vadakara-mumvocationalhighersecondaryschool"
published_at: "2023-11-06T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654909f5f2e8f_jalajeevan.jpg"
keywords: []
---

# #Jalajeevithamproject | അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ജലജീവിതം' പദ്ധതി സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **ജല സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ജലജീവിതം' പദ്ധതി സംഘടിപ്പിച്ചു.

## Article Content

**വടകര: [ **ജല സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ജലജീവിതം' പദ്ധതി സംഘടിപ്പിച്ചു.

തദ്ദേശസ്വയം ഭരണ വകുപ്പുമായി ചേർന്ന് അമൃത മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ സി.കെ അബ്ദുൽ വഹാബിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

വി.എച്ച്.എസ്.ഇ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.വി മുഹമ്മദ് ഷനൂദ്, ഹയർസെക്കൻഡറി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.പി ഹംസ, റിയാസ് അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തെളിനീരോട്ടം പദയാത്രയിലുടെ ജല സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ക്യാമ്പസ് ക്യാൻവാസ് മെസ്സേജ് മിറർ എന്നിവ സ്ഥാപിച്ചു.

കുട്ടികൾക്ക് സമ്മാനമായി മെസ്സേജ് സ്കെയിലും കലണ്ടറും വിതരണം ചെയ്തു. ചടങ്ങിന് വളണ്ടിയർ ലീഡർ ശാദിയ ഖാലിദ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160085/part-amritmissionproject-jalajeevithamproject-organized-vadakara-mumvocationalhighersecondaryschool)