---
title: "പയ്യോളിയില്‍ ബസ് കടയിലേക്ക് ഇടിച്ച് കയറി"
english_title: "In Payyoli, a bus rammed into a shop, injuring several people."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16013/in-payyoli-a-bus-rammed-into-a-shop-injuring-several-people"
published_at: "2021-12-14T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b865ec5a6c3_golden bus .jpg"
keywords: []
---

# പയ്യോളിയില്‍ ബസ് കടയിലേക്ക് ഇടിച്ച് കയറി

> **Lead Summary:** പയ്യോളി: പയ്യോളിയില്‍ ബസ് കടയിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. പയ്യോളി - പേരാമ്പ്ര റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

## Article Content

പയ്യോളി: പയ്യോളിയില്‍ ബസ് കടയിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. പയ്യോളി - പേരാമ്പ്ര റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

പയ്യോളി മാണിക്കോത്ത് മുക്കിലെ മത്സ്യകടിലേക്ക് ബസ് ഇടിച്ച് കയറുകായായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

കടക്ക് സമീപം നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16013/in-payyoli-a-bus-rammed-into-a-shop-injuring-several-people)