---
title: "#Footballtournament | സ്റ്റേഡിയം ബ്രദേഴ്‌സ് ഫുട്ബോൾ ടൂർണമെന്റ്; വടകര എഫ് സി കട്ടപ്പ ജേതാക്കളായി "
english_title: "#Stadiumbrothers #Footballtournament #Vadakara #FCKattappa #won"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160200/stadiumbrothers-footballtournament-vadakara-fckattappa-won-new"
published_at: "2023-11-07T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549cecdd4406_football.jpg"
keywords: []
---

# #Footballtournament | സ്റ്റേഡിയം ബ്രദേഴ്‌സ് ഫുട്ബോൾ ടൂർണമെന്റ്; വടകര എഫ് സി കട്ടപ്പ ജേതാക്കളായി 

> **Lead Summary:** **വടകര: [** അഴിയൂർ കോറോത്ത് റോഡ് എം സി സ്റ്റോൺ ട്രോഫിക്കും, എ ടി ഒ ചാരൻ സ്മാരക ട്രസ്റ്റ് ഷീൽഡിനുമായി ചോമ്പാല സ്റ്റേഡിയം ബ്രദേഴ്സ് സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുടബോൾ ടൂർണമെന്റിൽ വടകര എഫ് സി കട്ടപ്പ ജേതാക്കളായി.

## Article Content

**വടകര: [** അഴിയൂർ കോറോത്ത് റോഡ് എം സി സ്റ്റോൺ ട്രോഫിക്കും, എ ടി ഒ ചാരൻ സ്മാരക ട്രസ്റ്റ് ഷീൽഡിനുമായി ചോമ്പാല സ്റ്റേഡിയം ബ്രദേഴ്സ് സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുടബോൾ ടൂർണമെന്റിൽ വടകര എഫ് സി കട്ടപ്പ ജേതാക്കളായി.

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ചോമ്പാല ബൊക്ക ജൂനിയർസിനെയാണ് പരാജയപ്പെടുത്തിത്. ഫുട്ബോൾ കോച്ച് വി സുരേന്ദ്രൻ സമ്മാനദാനം നടത്തി.

ക്ലബ് പ്രസിഡന്റ് എ വി സനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പ്രമോദ്, കെ കെ ജയചന്ദ്രൻ, കവിത അനിൽകുമാർ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, എ ടി ശ്രീധരൻ, ടി സജീദ്, കെ ഷാക്കിർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160200/stadiumbrothers-footballtournament-vadakara-fckattappa-won-new)