---
title: "#giantseaturtle | അമ്പമ്പോ എന്തൊരു വലുപ്പം! മണിയൂരിൽ ഭീമൻ കടലാമയെ കണ്ടെത്തി "
english_title: "#what #size #Giant #sea #turtle #spotted #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160239/what-size-giant-sea-turtle-spotted-maniyur-latest"
published_at: "2023-11-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e446af67f_turtle.jpg"
keywords: []
---

# #giantseaturtle | അമ്പമ്പോ എന്തൊരു വലുപ്പം! മണിയൂരിൽ ഭീമൻ കടലാമയെ കണ്ടെത്തി 

> **Lead Summary:** **വടകര: [ **വടകര മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേർന്ന് തുരുത്തിയിൽ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടിൽ തിങ്കളാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് ഭീമൻ കടലാമയെ കണ്ടെത്തിയത്.

## Article Content

**വടകര: [ **വടകര മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേർന്ന് തുരുത്തിയിൽ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടിൽ തിങ്കളാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് ഭീമൻ കടലാമയെ കണ്ടെത്തിയത്.

കുഞ്ഞിരാമന്റെ മകൻ രാജീവൻ തോട്ടിലൂടെ തോണിയിൽ വരുമ്പോഴായിരുന്നു സംഭവം. വലുപ്പം കണ്ടപ്പോൾ ആദ്യം ചീങ്കണ്ണിയാണെന്നാണ് കരുതിയത്. എന്നാൽ സൂക്ഷ്മമായി നോക്കിയപ്പോഴാണ് കടലാമയാണെന്ന് തിരിച്ചറിഞ്ഞത്.

രാജീവൻ വിവരമറിയിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. ശേഷം അവശനിലയിലായിരുന്ന ആമയെ നാട്ടുകാർ ചേർന്ന് പ്ലാസ്റ്റിക് ഷീറ്റിൽ തോട്ടിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. ശേഷം പോലീസിലും ഫോറസ്റ്റ് വകുപ്പിലും വിവരം വിളിച്ചു പറഞ്ഞു.

തുടർന്ന് ഫോറസ്റ്റ് വിഭാഗം കൊളാവിപ്പാല തീരം ആമ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു. കൊളാവിപ്പാലം ആമ വളർത്ത് കേന്ദ്രത്തിലെ പ്രവർത്തകർ എത്തി ആമയെ കൊണ്ടുപോയി.

ഗ്രീൻ ടർട്ടിൽ ഇനത്തിൽ പെടുന്നതാകാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ആമക്ക് നൂറ് കിലോയോളം ഭാരം വരുമെന്നാണ് നി​ഗമനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160239/what-size-giant-sea-turtle-spotted-maniyur-latest)