---
title: "അഴിയൂരില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ തോട് സഭകള്‍ ചേരും"
english_title: " To protect water resources in Azhiyur Thod churches will join"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16025/to-protect-water-resources-in-azhiyur-thod-churches-will-join"
published_at: "2021-12-14T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b86c471b887_ayisha ummer .jpg"
keywords: []
---

# അഴിയൂരില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ തോട് സഭകള്‍ ചേരും

> **Lead Summary:** **അഴിയൂര്‍**: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന തോട് സഭകളുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. പത്ത് പതിനൊന്ന് വാര്‍ഡുകള്‍ ചേര്‍ന്ന് മുക്കാളി കോമത്ത് താഴെ തോട് ,കണ്ണകൈതോട് എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടി 19 ന് സംഘടിപ്പിക്കുന്ന തോട് സഭയുടെ ഉത്ഘാടന പരിപാടിടുടെ സ്വാഗതസംഘം യോഗം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

## Article Content

**അഴിയൂര്‍**: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന തോട് സഭകളുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. പത്ത് പതിനൊന്ന് വാര്‍ഡുകള്‍ ചേര്‍ന്ന് മുക്കാളി കോമത്ത് താഴെ തോട് ,കണ്ണകൈതോട് എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടി 19 ന് സംഘടിപ്പിക്കുന്ന തോട് സഭയുടെ ഉത്ഘാടന പരിപാടിടുടെ സ്വാഗതസംഘം യോഗം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ റീന രയരോത്ത്,സാവിത്രി ടീച്ചര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന , പി പി ശ്രീധരന്‍, എ സുരേന്ദ്രന്‍,കെ സന്ദീഷ് ,ടി എം ശങ്കരന്‍, കെ പി ജയകുമാര്‍ ,കെ കെ സുഭാഷ് ബാബു ,പി പി ജിസില്‍ രഞ്ജിവ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തോട് സഭ രണ്ട് തോടുകളുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. തുടര്‍ന്ന് തോടിനു പരിസരത്തുള്ള വീട്ടുകാരെ നേരില്‍ കണ്ടു അവബോധനം നടത്തുന്നതാണ് .

ഉദ്ഘാടന പരിപാടിയില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാരും പങ്കെടുക്കുന്നതാണ്. ഇതിന് ആവശ്യമായ സര്‍വ്വേ ഫോറങ്ങള്‍ പഞ്ചായത്ത് ലഭ്യമാക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16025/to-protect-water-resources-in-azhiyur-thod-churches-will-join)