---
title: "#AjeeshKodakkad | അജീഷ് കൊടക്കാടിനെ അനുസ്മരിച്ച് യുവജനതാദൾ എസ് "
english_title: "#memory #AjeeshKodakkad #YuvaJanathathal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160265/memory-ajeeshkodakkad-yuvajanathathal"
published_at: "2023-11-07T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549f422424b0_ajeesh.jpg"
keywords: []
---

# #AjeeshKodakkad | അജീഷ് കൊടക്കാടിനെ അനുസ്മരിച്ച് യുവജനതാദൾ എസ് 

> **Lead Summary:** **വടകര: [ **ധീരസോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അജീഷ് കൊടക്കാട് അനുസ്മരണം സംഘടിപ്പിച്ചു. അജീഷ് കൊടക്കാടിന്റെ വീട്ടിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**വടകര: [ **ധീരസോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അജീഷ് കൊടക്കാട് അനുസ്മരണം സംഘടിപ്പിച്ചു. അജീഷ് കൊടക്കാടിന്റെ വീട്ടിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എട്ടാമത് അനുസ്മരണ ദിനത്തിൽ ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് അധ്യക്ഷനായി.

ജെ ഡി എസ് ജില്ലാ ട്രഷറർ അഡ്വക്കറ്റ് ലതിക ശ്രീനിവാസ്, യുവജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി, ജില്ലാ ജനറൽ സെക്രട്ടറി വിശാലിനി ഇ എം, ലിജിൻ രാജ് കെ പി, റനീഷ് വി കെ, സുരേഷ് തുറയൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160265/memory-ajeeshkodakkad-yuvajanathathal)