---
title: "#KoothuparamMartyrsDay | തണ്ണീർപന്തലിൽ വെച്ച് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനം; സംഘാടകസമിതി രൂപീകരണ യോഗം നടന്നു"
english_title: "#KoothuparamMartyrsDay #Thanneerpanthal #organizing #committee #formation #meeting #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160362/koothuparammartyrsday-thanneerpanthal-organizing-committee-formation-meeting-held"
published_at: "2023-11-07T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a578dc53f5_meeting.jpg"
keywords: []
---

# #KoothuparamMartyrsDay | തണ്ണീർപന്തലിൽ വെച്ച് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനം; സംഘാടകസമിതി രൂപീകരണ യോഗം നടന്നു

> **Lead Summary:** **വടകര: [ **നവംബർ 25 ന് തണ്ണീർപന്തലിൽ വെച്ച് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിജയിപ്പിക്കാനായി സംഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു.

## Article Content

**വടകര: [ **നവംബർ 25 ന് തണ്ണീർപന്തലിൽ വെച്ച് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിജയിപ്പിക്കാനായി സംഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു.

യോഗത്തിൽ അഖിൽ ബാബു സ്വാഗതം പറഞ്ഞു. റിനീഷ് അധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി എൻ കെ വികേഷ്, ശ്രിജിലാൽ, എൻ സുരേഷ്, നാണു എം കെ, കെ വിനോദൻ, പി എം കുമാരൻ മാസ്റ്റർ, വൈശാഖ്, ഐശ്വര്യ എന്നിവർ സംസാരിച്ചു.

രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അറിവരങ്ങ്, ക്രിക്കറ്റ് ടൂർണമെന്റ്, സിനിമ പ്രദർശനം, ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം പ്രദർശനം എന്നീ പരിപാടികളോടെ നടത്തപ്പെടും.

മീത്തലെ കാട്ടിൽ നാണു ചെയർമാനായും, അഖിൽ ബാവു കൺവീനറായും, വി പി ശ്രീധരൻ (ജോ: കൺവീനറായും, വിനോദൻ കെ വൈസ് ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160362/koothuparammartyrsday-thanneerpanthal-organizing-committee-formation-meeting-held)