---
title: "#champions | സർഗ്ഗ വസന്തം; റെയ്ഞ്ചിൽ ചാമ്പ്യന്മാരായി ഒഞ്ചിയം മദ്രസ "
english_title: "#divinespring #Onchiam #Madrasa #became #champions #range"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160377/divinespring-onchiam-madrasa-became-champions-range-new"
published_at: "2023-11-07T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a63874bf37_madrasa.jpg"
keywords: []
---

# #champions | സർഗ്ഗ വസന്തം; റെയ്ഞ്ചിൽ ചാമ്പ്യന്മാരായി ഒഞ്ചിയം മദ്രസ 

> **Lead Summary:** **കുന്നുമ്മക്കര: [ **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഓർക്കാട്ടേരി റെയ്ഞ്ചിന്റെ കീഴിൽ ഇസ്ലാമിക കലാസാഹിത്യ മത്സരം സംഘടിപ്പിച്ചു. 'മുസാബഖ' എന്ന ശീർഷകത്തിൽ നടന്ന മത്സര പരിപാടി കുന്നുമ്മക്കര നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ വെച്ചാണ് നടന്നത്.

## Article Content

**കുന്നുമ്മക്കര: [ **സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഓർക്കാട്ടേരി റെയ്ഞ്ചിന്റെ കീഴിൽ ഇസ്ലാമിക കലാസാഹിത്യ മത്സരം സംഘടിപ്പിച്ചു. 'മുസാബഖ' എന്ന ശീർഷകത്തിൽ നടന്ന മത്സര പരിപാടി കുന്നുമ്മക്കര നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ വെച്ചാണ് നടന്നത്.

ഓർക്കാട്ടേരി റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാമിക കലാമേളയോടൊപ്പം തന്നെ, ഫലസ്തീൻ പ്രാർത്ഥന സംഗമവും നടന്നു.

രാവിലെ 8 മണി മുതൽ കലാമേളയ്ക്ക് തുടക്കം കുറിച്ചു. 59 പോയിന്റുമായി ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ ഒന്നാം സ്ഥാനം നേടി. തൊട്ടു പിറകെ 55 പോയിന്റുമായി മനാറുൽ ഹുദാ മദ്രസ മുതുവടുത്തൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പുതിയങ്ങാടി സിറാജുൽ ഹുദാ മദ്രസ 53 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ബാങ്ക് വിളിയിൽ ഒന്നാം സ്ഥാനവും, ഹിസ്ബിൽ, രണ്ടാം സ്ഥാനവും അഹമ്മദ് മൗലവി കരസ്ഥമാക്കി. വർഷങ്ങളായി അഹമ്മദ് മൗലവിയാണ് ബാങ്ക് വിളി മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാറുള്ളത്. മികച്ച പോയിൻറ് നേടുവാൻ ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസക്കിത് സഹായകരമായി.

പ്രസംഗ മത്സരത്തിൽ സുഫൈദ് റഹ്മാനി ഒന്നാം സ്ഥാനം നേടി. പടപ്പാട്ടിലും, ഉറുദു പ്രസംഗത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖുതുബ രചനയിലും അറബിക് കാലിഗ്രാഫിയിലും ഷുഹൈബ് ഉസ്താദും മികച്ച പ്രകടനം കാഴ്ചവച്ചു.

വിജയികൾക്ക് ഓർക്കാട്ടേരി റെയ്ഞ്ച് മദ്രസാ മാനേജ്മെൻറ് സെക്രട്ടറി നാസർ എടച്ചേരി സമ്മാനവിതരണം നൽകി. തുടർന്ന്, മഗ്‌രിബ് നിസ്കാരാനന്തരം ആബിദ് ഹുദവി തച്ചണ്ണയുടെ നേതൃത്വത്തിൽ ഫലസ്തീൻ പ്രാർത്ഥന സദസ്സും പ്രഭാഷണവും നടന്നു.

പരിപാടിയിൽ റെയ്ഞ്ചിന്റെ കീഴിലുള്ള മുഴുവൻ മദ്രസ പ്രതിനിധികളും പങ്കെടുത്തു. റെയ്ഞ്ച് കലാസാഹിത്യ മത്സരത്തിൽ ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികളായവരെ മദ്രസാ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച അനുമോദിക്കുമെന്ന് എൻ.ഐ.എം. സെക്രട്ടറി പി.പി.കെ അബ്ദുല്ല സാഹിബ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160377/divinespring-onchiam-madrasa-became-champions-range-new)