---
title: "#StateJathaPrayanam | ഇന്ന് വടകരയിൽ സമാപിച്ചു; ആവേശം ഉയർത്തി ജോയൻറ് കൗൺസിൽ സംസ്ഥാന ജാഥാ പ്രയാണം "
english_title: "#Today #concluded #Vadakara #Joint #Council #State #JathaPrayanam #raised #enthusiasm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160389/today-concluded-vadakara-joint-council-state-jathaprayanam-raised-enthusiasm"
published_at: "2023-11-07T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a6e5704bdf_mla.jpg"
keywords: []
---

# #StateJathaPrayanam | ഇന്ന് വടകരയിൽ സമാപിച്ചു; ആവേശം ഉയർത്തി ജോയൻറ് കൗൺസിൽ സംസ്ഥാന ജാഥാ പ്രയാണം 

> **Lead Summary:** **വടകര: [ **നാടിളക്കി താലൂക്കിൽ ഇന്ന് ജോയൻറ് കൗൺസിൽ ജാഥ പ്രയാണം പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവീസ് നാടിന് അനിവാര്യം, അഴിമതി നാടിന്ന് അപമാനം, പങ്കാളിത്തപെൻഷൻ പിൻവലിക്കുക, സാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ജോയന്റ് കൗൺസിൽ സംസ്ഥാന ജന:സെക്രട്ടറി ജയചന്ദ്രൻകല്ലിങ്കലും ചെയർമാൻ ഷാനവാസ് ഖാനും നയിക്കുന്ന സംസ്ഥാന സിവിൽ സർവ്വീസ് സംരക്ഷണയാത്ര ഇന്ന് താലൂക്കിൽ പര്യടനം നടത്തി.

## Article Content

**വടകര: [ **നാടിളക്കി താലൂക്കിൽ ഇന്ന് ജോയൻറ് കൗൺസിൽ ജാഥ പ്രയാണം പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവീസ് നാടിന് അനിവാര്യം, അഴിമതി നാടിന്ന് അപമാനം, പങ്കാളിത്തപെൻഷൻ പിൻവലിക്കുക, സാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ജോയന്റ് കൗൺസിൽ സംസ്ഥാന ജന:സെക്രട്ടറി ജയചന്ദ്രൻകല്ലിങ്കലും ചെയർമാൻ ഷാനവാസ് ഖാനും നയിക്കുന്ന സംസ്ഥാന സിവിൽ സർവ്വീസ് സംരക്ഷണയാത്ര ഇന്ന് താലൂക്കിൽ പര്യടനം നടത്തി.

കാസർഗോഡ് നിന്ന് നവംമ്പർ ഒന്നിന് ആരംഭിച്ച കാൽനടയായുള്ള സംരക്ഷണയാത്ര ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. സംരക്ഷണയാത്രയുടെ ജില്ലാതല ഉദ്ഘാടനം കല്ലാച്ചിയിൽ ഇ കെ.വിജയൻ എം എൽ എ നിർവ്വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജാഥ ലീഡർമാരായ ജയചന്ദ്രൻ കല്ലിങ്കൽ, ഷാനവാസ് ഖാൻ, സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി.ഗവാസ്, പി.സുരേഷ് ബാബു റാം, മനോഹർ, കെ .ജയപ്രകാശ്, കെഅജിന എന്നിവർ സംസാരിച്ചു.

സംരക്ഷണയാത്ര പുറമേരി എടച്ചേരി, വെള്ളികുളങ്ങര സ്വീകരണത്തിനു ശേഷം വടകര സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160389/today-concluded-vadakara-joint-council-state-jathaprayanam-raised-enthusiasm)