---
title: "#JointCouncil | വലത് പക്ഷനയങ്ങൾ നടപ്പാക്കേണ്ട ബാധ്യത ഇടത്പക്ഷ സർക്കാരിനില്ല - ജോയിന്റ് കൗൺസിൽ "
english_title: "#Left #government #obligation #implement #right #wing #policies  #JointCouncil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160393/left-government-obligation-implement-right-wing-policies-jointcouncil"
published_at: "2023-11-07T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a718aa0ee1_joint.jpg"
keywords: []
---

# #JointCouncil | വലത് പക്ഷനയങ്ങൾ നടപ്പാക്കേണ്ട ബാധ്യത ഇടത്പക്ഷ സർക്കാരിനില്ല - ജോയിന്റ് കൗൺസിൽ 

> **Lead Summary:** **വടകര: [ **രാജ്യത്ത ഏറ്റവും വലിയ സേവന മേഖലയായ സിവിൽ സർവ്വീസിനെ സംരക്ഷിച്ച് നില നിർത്തേണ്ടത് ജനാധിപത്യത്തെ ശാക്തീകരിക്കാൻ അനിവാര്യമാണ്.

## Article Content

**വടകര: [ **രാജ്യത്ത ഏറ്റവും വലിയ സേവന മേഖലയായ സിവിൽ സർവ്വീസിനെ സംരക്ഷിച്ച് നില നിർത്തേണ്ടത് ജനാധിപത്യത്തെ ശാക്തീകരിക്കാൻ അനിവാര്യമാണ്.

എന്നാൽ അതിനെ അനുദിനം ചെറുതാക്കാനും ദുർബ്ബലപ്പെടുത്താനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തസ്തിക ഇല്ലാതാക്കിയും സ്ഥിര നിയമനങ്ങൾ ഒഴിവാക്കിയും സമ്പൂർണ്ണമായ കരാർ വൽക്കരണത്തിലേക്ക് രാജ്യത്തിന്റെ സിവിൽ സർവ്വീസ് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

പങ്കാളിത്ത പെൻഷൻ വിരുദ്ധ പോരാട്ടത്തിലെ നിർണ്ണായക ചുവട് വയ്പ്പാണ് സുപ്രീം കോടതിയിലൂടെ നടത്തിയ നിയമ പോരാട്ടത്തിലൂടെ സംഘടന നടത്തിയത് അഴിമതിക്കെതിരിയ ജനകീയ പോരാട്ടത്തിന്റെ വലിയ ഇടപെടലുകളായി ഓരോ സ്വീകരണ കേന്ദ്രങ്ങളും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നതായും ജോയിന്റ് കൗൺസിൽ നേതാക്കൾ.

സംസ്ഥാന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. കല്ലാച്ചിയിൽ ഇന്ന് നടന്ന ജാഥാ പ്രയാണ സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ നാസർ,പി.സുരേഷ്,കെ.അജിന,കെ.ജയപ്രകാശ്, റാം മനോഹർപി.സുരേഷ് ബാബു, അഡ്വ.പി.ഗവാസ് എന്നിവർ അഭിവാദ്യം അർപ്പിച്ചു.

സ്വീകരണത്തിന് ജാഥാ ക്യാപ്ടൻമാരായ ജോ.കൗൺസിൽ ജന.സെക്ര. ജയശ്ചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെ.ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. കെ.അരുൺ നന്ദി രേഖപ്പെടുത്തി. സമാപന സമ്മേളനം വടകര പുതിയ ബസ്റ്റാൻഡിൽ വച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ എൻ.എം ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്വാഗത സംഘം കൺവീനർ പി.സുനിൽ കുമാർ സ്വാഗതം ആശംസിച്ചു.

ജാഥാ സ്ഥിരാംഗങ്ങളായ സംസ്ഥാന സെക്രട്ടറി.കെ.മുകുന്ദൻ, പി.എസ് സന്തോഷ് കുമാർ, വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, വി.സി ജയ പ്രകാശ്, എ.ഗ്രേഷ്യസ്, ഡി.ബിനിൽ, എസ്.പി സുമോദ് രാജീവ് കുമാർ, ഹരിദാസ് ഇറവങ്കര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160393/left-government-obligation-implement-right-wing-policies-jointcouncil)