---
title: "#Logoreleased | തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു "
english_title: "#Thodannoor #subdistrict #SchoolArtFestival #Logoreleased"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160494/thodannoor-subdistrict-schoolartfestival-logoreleased"
published_at: "2023-11-08T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b303ba3dc0_logo.jpg"
keywords: []
---

# #Logoreleased | തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **കടമേരി: [ **തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ വടകര എം.പി കെ.മുരളീധരൻ പ്രകാശനം ചെയ്തു.

## Article Content

**കടമേരി: [ **തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ വടകര എം.പി കെ.മുരളീധരൻ പ്രകാശനം ചെയ്തു.

പാഠ്യ വിഷയങ്ങൾക്കപ്പുറം കുട്ടികളിലെ സർഗ വാസനകളെ പരിപോഷിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നതെന്നും സ്കൂൾ കലോത്സവങ്ങൾ ഇതിനുള്ള അവസരങ്ങളാണ് ഒരുക്കുന്നതെന്നും എം.പി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രചരണ കമ്മിറ്റി ചെയർമാൻ സി എച്ച് മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, തോടന്നൂർ എ.ഇ.ഒ വിനോദ് എം, കടമേരി ആർഎസിഎച്ച്എസ്എസ് പ്രിൻസിപ്പൽ മുസ്തഫ കെ, ഹെഡ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി എച്ച്, ജമാൽ കുറ്റിയിൽ, ഹാരിസ് എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജമാലുദ്ദീൻ ടി, അസ്ഹർ ബി എം, സലീം എൻ പി സംബന്ധിച്ചു.

കൺവീനർ സാബിത്ത് സി സി സ്വാഗതവും മുഹമ്മദ് അലി എം കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160494/thodannoor-subdistrict-schoolartfestival-logoreleased)