---
title: "#stolen | ചോമ്പാലയിൽ വീടിന്റെ വാതിൽ തകർത്ത് മോഷണം; ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു"
english_title: "#Chompala #door #house #broken #open #goldornaments #sleeping #women #stolen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160570/chompala-door-house-broken-open-goldornaments-sleeping-women-stolen"
published_at: "2023-11-08T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b5e755f1b1_thief.jpg"
keywords: []
---

# #stolen | ചോമ്പാലയിൽ വീടിന്റെ വാതിൽ തകർത്ത് മോഷണം; ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു

> **Lead Summary:** **വടകര: [** ചോമ്പാലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ബ്ലോക്ക് ഓഫീസിനു പിന്നിൽ റെയിൽവെ ട്രാക്കിനു സമീപം നടുക്കണ്ടി ഫൗസിയ, സഹോദരി സുഹറ എന്നിവരുടെ കഴുത്തിലെ ഒന്നര പവനോളം തൂക്കമുള്ള മാലകളാണ് കവർന്നത്.

## Article Content

**വടകര: [** ചോമ്പാലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. ബ്ലോക്ക് ഓഫീസിനു പിന്നിൽ റെയിൽവെ ട്രാക്കിനു സമീപം നടുക്കണ്ടി ഫൗസിയ, സഹോദരി സുഹറ എന്നിവരുടെ കഴുത്തിലെ ഒന്നര പവനോളം തൂക്കമുള്ള മാലകളാണ് കവർന്നത്.

ട്രെയിൻ കടന്നുപോവുമ്പോഴുള്ള ശബ്ദത്തിന്റെ മറവിൽ വീടിന്റെ പിൻഭാഗം വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മാലകൾ കവരുകയായിരുന്നു. വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴേക്കും മോഷ്ടാവ് പിന്നിലെ വാതിൽ വഴി തന്നെ രക്ഷപ്പെട്ടു.

സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിസരമാകെ തെരച്ചൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദർ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160570/chompala-door-house-broken-open-goldornaments-sleeping-women-stolen)