---
title: "വടകര താലൂക്ക് സപ്ലൈ ഓഫീസ്  ഇനി ഇ - ഓഫീസ് സംവിധാനത്തിലേക്ക്"
english_title: " Vadakara Taluk Supply Office Now to the e-office system"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16059/vadakara-taluk-supply-office-now-to-the-e-office-system"
published_at: "2021-12-14T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b890a0b6f37_suply office .jpg"
keywords: []
---

# വടകര താലൂക്ക് സപ്ലൈ ഓഫീസ്  ഇനി ഇ - ഓഫീസ് സംവിധാനത്തിലേക്ക്

> **Lead Summary:** വടകര: താലൂക്ക് സ്‌പ്ലൈ ഓഫീസില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി ഉടനടി ലഭിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പിലെ ഓഫിസുകള്‍ ഇ ഓഫിസായി (ഇലക്ടോണിക് ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റ്) മാറുന്നതിന്റെ ഭാഗമായി വടകര -കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസുകള്‍ 2022 ജനുവരിയോടെ പൂര്‍ണ്ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു.

## Article Content

വടകര: താലൂക്ക് സ്‌പ്ലൈ ഓഫീസില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി ഉടനടി ലഭിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പിലെ ഓഫിസുകള്‍ ഇ ഓഫിസായി (ഇലക്ടോണിക് ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റ്) മാറുന്നതിന്റെ ഭാഗമായി വടകര -കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസുകള്‍ 2022 ജനുവരിയോടെ പൂര്‍ണ്ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു.

ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ജീവനക്കാര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ സപ്ലൈ ഓഫിസര്‍ പി.രാജീവ് ഉല്‍ഘാടനം ചെയ്തു. വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ സജീവന്‍ ടി സി അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അഖില്‍ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ എസ് മുരഹര കുറുപ്പ് സ്വാഗതവും ഐ ടി കോഓഡിനേറ്റര്‍ ആദിത്യ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16059/vadakara-taluk-supply-office-now-to-the-e-office-system)