---
title: "പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിന്  അപേക്ഷിക്കാം "
english_title: "For Panchakarma Technician Course You can apply"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16061/for-panchakarma-technician-course-you-can-apply"
published_at: "2021-12-14T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b89975aae12_pancha karma.jpg"
keywords: []
---

# പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിന്  അപേക്ഷിക്കാം 

> **Lead Summary:** വടകര: പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. യോഗ്യത പ്ലസ്ടു. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

## Article Content

വടകര: പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. യോഗ്യത പ്ലസ്ടു. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

** വനിതാ ശിശു വികസന വകുപ്പില്‍ തൊഴിലവസരം **

വടകര: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ http:/wcd.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, പൂജപ്പുര, തിരുവനന്തപുരം പിന്‍ 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16061/for-panchakarma-technician-course-you-can-apply)