---
title: "#SportsFair | പഞ്ചായത്ത് കായിക മേള; കടമേരി എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ "
english_title: "#Panchayath #SportsFair #Kadameri #MUPSchool #champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160660/panchayath-sportsfair-kadameri-mupschool-champions"
published_at: "2023-11-08T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bb3b62a8df_sports.jpg"
keywords: []
---

# #SportsFair | പഞ്ചായത്ത് കായിക മേള; കടമേരി എം.യു.പി. സ്കൂൾ ചാമ്പ്യന്മാർ 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി പഞ്ചായത്ത് എൽ. പി. തല കായികമേള കടമേരി എം.യു.പി. സ്കൂളിൽ നടന്നു. പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി പഞ്ചായത്ത് എൽ. പി. തല കായികമേള കടമേരി എം.യു.പി. സ്കൂളിൽ നടന്നു. പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി. കെ. ഹാരിസ്, ഇംപ്ലിമെൻറിംഗ് ഓഫീസർ നാസർ ആക്കായി, പ്രധാന അധ്യാപകൻ ടി. കെ. നസീർ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, പി. കെ. അഷറഫ്, എ.കെ. സുബൈർ, കെ. അബ്ദുറഹിമാൻ, കളത്തിൽ ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

17 സ്കൂളുകളിൽ നിന്നായി 16 ഇനങ്ങളിൽ 300 ഓളം കായിക പ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു.

കടമേരി എം.യു.പി.സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും പൊന്മേരി എൽ.പി. റണ്ണേർസ് അപ്പും പൊന്മേരി എം.എൽ.പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160660/panchayath-sportsfair-kadameri-mupschool-champions)