---
title: "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  പാര്‍ട്ടിവല്‍ക്കരണം അപകടകരം: എന്‍ വേണു "
english_title: "In higher education institutions Partisanship is dangerous: N. Venu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16067/in-higher-education-institutions-partisanship-is-dangerous-n-venu"
published_at: "2021-12-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8a193722e0_n venu- rmpi .jpg"
keywords: []
---

# ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  പാര്‍ട്ടിവല്‍ക്കരണം അപകടകരം: എന്‍ വേണു 

> **Lead Summary:** വടകര: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാതൃകയില്‍ കേരള സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന് ആര്‍.എം.പി.ഐ ആര്‍ എം പി ഐ സംസ്ഥാന സിക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.

## Article Content

വടകര: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാതൃകയില്‍ കേരള സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന് ആര്‍.എം.പി.ഐ ആര്‍ എം പി ഐ സംസ്ഥാന സിക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തോട് ഗവര്‍ണ്ണര്‍ അതൃപ്തി പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തത് ജനങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സി പി ഐ എം നേതൃത്വം സര്‍വ്വകലാശാലകളിലും ഇതര തൊഴില്‍ മേഖലകളിലും നടപ്പാക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ക്കു പിടിച്ച കണ്ണാടിയാണ് ഗവര്‍ണ്ണരുടെ കത്ത്.കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അഴിമതി വാഴ്ചയാണ് തുറന്നു കാണിക്കപ്പെട്ടിരിക്കുന്നത് എല്ലാ തൊഴില്‍ മേഖലകളിലും സി.പി. ഐ.എമ്മിനു താല്‍പ്പര്യമുള്ളവരെ മാനദണ്ഡം ലംഘിച്ചു തിരുകിക്കയറ്റുന്ന പിണറായി സര്‍ക്കാര്‍ യോഗ്യതയുള്ളവരെ തൊഴില്‍ മേഖലയില്‍ നിന്നും പുറന്തള്ളുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘപരിവാറിനെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ദൃഷ്ടാന്തങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണ്ണര്‍ക്കു ബാധ്യതയുണ്ടെന്നും ആര്‍ എം പി ഐ സംസ്ഥാന സിക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16067/in-higher-education-institutions-partisanship-is-dangerous-n-venu)