---
title: "#Womenmarch | വനിതാ പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റം; എം.എൽ എ ഓഫീസിലേക്ക് വനിതാ മാർച്ച് "
english_title: "#Transfer #WomenPanchayatSecretary #Womenmarch #MLAoffice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160757/transfer-womenpanchayatsecretary-womenmarch-mlaoffice"
published_at: "2023-11-09T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c7d892035d_women.jpg"
keywords: []
---

# #Womenmarch | വനിതാ പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റം; എം.എൽ എ ഓഫീസിലേക്ക് വനിതാ മാർച്ച് 

> **Lead Summary:** **ആയഞ്ചേരി: [** നവകേരള സദസ്സുമായി സഹകരിച്ചില്ലെന്ന് ആരോപിച്ച് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വനിതയെ ഉദുമയിലേക്ക് സ്ഥലം മാറ്റിയത് കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ നിക്ഷിപ്ത താല്പര്യത്തിന്റെ പേരിലാണെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് വനിതാ ലീഗ് പ്രവർത്തകർ ആയഞ്ചേരിയിലുള്ള എം.എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**ആയഞ്ചേരി: [** നവകേരള സദസ്സുമായി സഹകരിച്ചില്ലെന്ന് ആരോപിച്ച് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വനിതയെ ഉദുമയിലേക്ക് സ്ഥലം മാറ്റിയത് കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ നിക്ഷിപ്ത താല്പര്യത്തിന്റെ പേരിലാണെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് വനിതാ ലീഗ് പ്രവർത്തകർ ആയഞ്ചേരിയിലുള്ള എം.എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി.

സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങൾക്ക് വസ്തുതയില്ലെന്നിരിക്കെ വകുപ്പുതല നടപടിക്ക് എം.എൽ എ നിർബന്ധം ചെലുത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ചട്ടവും നിയമവും മറികടക്കാൻ ഉദ്യാഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തുന്നത് അവരുടെ പ്രവർത്തനക്ഷമത തളർത്താൻ കാരണമാകുമെന്നും സമരം ഉദ്ഘാടനം ചെയ്ത മഹിള കോൺഗ്രസ് സംസ്ഥന ജന.സെക്രട്ടറി പി.സി ഷീബ പറഞ്ഞു.

റസിയ മങ്കര അധ്യക്ഷത വഹിച്ചു. സബിത മണക്കുനി, നയീമ കുളമുള്ളതിൽ, കെ.ഷീല ,പി ബാസിമ , എം.ടി. ഗീത പ്രസംഗിച്ചു. എൻ കെ ഗീത,പി.സി ഹാജറ, ശ്രീജ തറവട്ടത്ത്, രഞ്‌ജിനി വെളളാച്ചേരി, അനിഷ പ്രദീപ്, കെ.സി നബീല, നിഷില കോരപ്പാണ്ടി, റസിയ അഷറഫ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160757/transfer-womenpanchayatsecretary-womenmarch-mlaoffice)