---
title: " #VeenaGeorge  |   വടകര ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ജെറിയാട്രിക് വാർഡിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കണം; വീണാ ജോർജ്"
english_title: "#works  #Geriatric Ward #under #construction #Vadakara #DistrictHospital #completed #VeenaGeorge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160840/works-geriatric-ward-under-construction-vadakara-districthospital-completed-veenageorge"
published_at: "2023-11-09T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cbc5c35b58_veena_2.jpg"
keywords: []
---

#  #VeenaGeorge  |   വടകര ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ജെറിയാട്രിക് വാർഡിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കണം; വീണാ ജോർജ്

> **Lead Summary:** **വടകര :[ **[ ]വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ജെറിയാട്രിക് വാർഡിന്റെ പ്രവൃത്തികൾ നാലുമാസത്തിനകം പൂർത്തീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം. ആശുപത്രി പരിസരത്ത് സ്വകാര്യ ലാബുകളുടെ പരസ്യബോർഡുകൾ സന്ദർശനവേളയിൽ ശ്രദ്ധയിൽപ്പെട്ടതായും അവ ഉടൻ എടുത്തുമാറ്റണമെന്നും മന്ത്രി പറഞ്ഞു.

## Article Content

**വടകര :[ **[ ]വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ജെറിയാട്രിക് വാർഡിന്റെ പ്രവൃത്തികൾ നാലുമാസത്തിനകം പൂർത്തീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം. ആശുപത്രി പരിസരത്ത് സ്വകാര്യ ലാബുകളുടെ പരസ്യബോർഡുകൾ സന്ദർശനവേളയിൽ ശ്രദ്ധയിൽപ്പെട്ടതായും അവ ഉടൻ എടുത്തുമാറ്റണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ആദ്യപ്രസവത്തിനെത്തുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിലുള്ള തടസ്സം നീക്കണം. ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിലും നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, കെ കെ രമ,

അഡീഷനൽ ഡിഎച്ച്എസ് ഡോ. കെ വി നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160840/works-geriatric-ward-under-construction-vadakara-districthospital-completed-veenageorge)