---
title: "#kunjammadkuttimla  |   വടകര -കോഴിക്കോട് ട്രെയിൻ യാത്ര ദുരിതം; പരിഹാരം അഭ്യർത്ഥിച്ച് റെയിൽവേ മന്ത്രിക്ക് കത്തയച്ചു"
english_title: "#Vadakara-Kozhikode #train #journey #distressed #letter #sent #Minister #Railways #requesting #solution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160860/vadakara-kozhikode-train-journey-distressed-letter-sent-minister-railways-requesting-solution"
published_at: "2023-11-09T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cd392f0c57_kunjammadkutti.jpg"
keywords: []
---

# #kunjammadkuttimla  |   വടകര -കോഴിക്കോട് ട്രെയിൻ യാത്ര ദുരിതം; പരിഹാരം അഭ്യർത്ഥിച്ച് റെയിൽവേ മന്ത്രിക്ക് കത്തയച്ചു

> **Lead Summary:** **വടകര:[ **വടകരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും, തിരിച്ചും , രാവിലെയും വൈകുന്നേരവും ഉള്ള ട്രെയിൻ ഗതാഗതം ആയിരക്കണക്കിന് ജനങ്ങൾക്ക് ദുരിതമാവുകയാണെന്ന് കാണിച്ച് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. പ്രായമായവരും വിദ്യാർത്ഥികളും സ്ത്രീകളും ജീവൻ പണയം വെച്ചാണ് രാവിലെ ട്രെയിനിൽ യാത്ര ചെയ്യുന്നത്.

## Article Content

**വടകര:[ **വടകരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും, തിരിച്ചും , രാവിലെയും വൈകുന്നേരവും ഉള്ള ട്രെയിൻ ഗതാഗതം ആയിരക്കണക്കിന് ജനങ്ങൾക്ക് ദുരിതമാവുകയാണെന്ന് കാണിച്ച് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. പ്രായമായവരും വിദ്യാർത്ഥികളും സ്ത്രീകളും ജീവൻ പണയം വെച്ചാണ് രാവിലെ ട്രെയിനിൽ യാത്ര ചെയ്യുന്നത്.

ഒരു ദിവസം ശരാശരി പതിനായിരത്തിനടുത്ത് ആളുകളാണ് വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ജോലിക്കായും പഠനത്തിനായും ചികിത്സിക്കായും യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും. വലിയ പ്രയാസമാണ് ഭിന്നശേഷിക്കാർ വടകരയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ അനുഭവിക്കുന്നത് .

യാത്രക്കാരുടെ പ്രയാസങ്ങൾ നേരിട്ടറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണുവിന് വിശദമായി കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കത്തയച്ചു. വിഷയം മുഖ്യമന്ത്രിയുടെയും, സംസ്ഥാന കായിക റെയിൽ വകുപ്പ് മന്ത്രിയായ വി അബ്ദുറഹ്മാന്റെയും ശ്രദ്ധയിൽപ്പെടുത്തി.

പുതുതായി ഒരു മെമു സർവീസ് ആരംഭിക്കുകയും,കോഴിക്കോട് എക്സ്പ്രസ്സ് (16610 ) കോഴിക്കോട് രാവിലെ 9:30 a m നു എത്തുന്ന രീതിയിൽ ക്രമീകരിക്കണമെന്നും , രാവിലെയുള്ള പരശുറാം എക്സ്പ്രസ്സിൽ(16649) ജനറൽ കംപാർട്മെന്റ് 2 എണ്ണം അധികമായി അനുവദിക്കുണമെന്നും, അഭ്യർത്ഥിച്ചിട്ടുണ്ട്.

കോഴിക്കോട്ടു നിന്നും വടകര ഭാഗത്തേക്ക് വൈകീട്ട് 6:15 p.m. (16608 ) കഴിഞ്ഞാൽ പിന്നീട് 9:32 p.m. (16307 ) ആണ് അടുത്ത ട്രെയിൻ ഉള്ളു. പുതുതായുള്ള മെമു സർവീസ് 7:30 p.m.ന് കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് ആരംഭിക്കുക വഴി ഇതിനും വലിയ പരിഹാരമാകുമെന്നും കത്തിലൂടെ അറിയിച്ചു. റെയിൽവേ യാത്രാദുരിതം പരിഹരിക്കുന്നതിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് റെയിൽ വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160860/vadakara-kozhikode-train-journey-distressed-letter-sent-minister-railways-requesting-solution)