---
title: "#MDMA | എംഡിഎംഎയുമായി വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ "
english_title: "#Twopersons #including #native #Vadakara #arrested #MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160914/twopersons-including-native-vadakara-arrested-mdma"
published_at: "2023-11-09T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d016c54113_mdma.jpg"
keywords: []
---

# #MDMA | എംഡിഎംഎയുമായി വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ 

> **Lead Summary:** **വടകര: [ **പാലക്കാട് ഷൊർണൂരിൽ വച്ചുണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്.

## Article Content

**വടകര: [ **പാലക്കാട് ഷൊർണൂരിൽ വച്ചുണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്.

വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ, തലശേരി സ്വദേശി ടി.കെ നൗഷാദ് എന്നിവരാണ് പിടിയിലായത്. ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ‌ പോലീസ് പിടിയിലാകുന്നത്.

പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160914/twopersons-including-native-vadakara-arrested-mdma)