---
title: "#FilmFestival | പാലസ്തീൻ ചലച്ചിത്രമേള ഇന്ന് ആരംഭിക്കുന്നു "
english_title: "#Palestine #FilmFestival #begins #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160934/palestine-filmfestival-begins-today"
published_at: "2023-11-09T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d138b5471b_film.jpg"
keywords: []
---

# #FilmFestival | പാലസ്തീൻ ചലച്ചിത്രമേള ഇന്ന് ആരംഭിക്കുന്നു 

> **Lead Summary:** **വടകര: [ **ആർട്ട് ഹൗസ് ഫിലിം സൊസൈറ്റി വടകരയുടെ ആഭിമുഖ്യത്തിൽ വടകര മുൻസിപൽ പാർക്ക് ഓഡിറ്റോറിയത്തിൽ പാലസ്തീൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

## Article Content

**വടകര: [ **ആർട്ട് ഹൗസ് ഫിലിം സൊസൈറ്റി വടകരയുടെ ആഭിമുഖ്യത്തിൽ വടകര മുൻസിപൽ പാർക്ക് ഓഡിറ്റോറിയത്തിൽ പാലസ്തീൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

നവമ്പർ 10 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3. 30 ന് രാഷ്ട്രീയ ചിന്തകനും പ്രഭാഷകനുമായ എം. എം. സോമശേഖരൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് ' 4 മണിക്ക് 200 മീറ്റേഴ്സ്', 5.30 pm ന് 'ഫർഹ' എന്നീ പാലസ്തീൻ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.

മേളയുടെ രണ്ടാം ദിനമായ നവംബർ 11 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് 'അമീറ' 5.30 pm ന് '3000 നൈറ്റ്സ്' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. എല്ലാ ചിത്രങ്ങളും മലയാളം സബ്ടൈറ്റിലോടുകൂടെയാണ് പ്രദർശിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160934/palestine-filmfestival-begins-today)