---
title: "#navakeralasadass | നവകേരള സദസ്സ്; ആയഞ്ചേരിയിൽ അവലോകന യോഗം ചേർന്നു "
english_title: "#navakeralasadass #reviewmeeting #held #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161257/navakeralasadass-reviewmeeting-held-ayanchery"
published_at: "2023-11-11T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f0a18da020_meeting.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സ്; ആയഞ്ചേരിയിൽ അവലോകന യോഗം ചേർന്നു 

> **Lead Summary:** **ആയഞ്ചേരി: [ **കേരള മുഖ്യമന്ത്രിയും, 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവമ്പർ 24 ന് മേമുണ്ടയിൽ എത്തിച്ചേരുമ്പോൾ നൽകേണ്ട സ്വീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി.

## Article Content

**ആയഞ്ചേരി: [ **കേരള മുഖ്യമന്ത്രിയും, 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവമ്പർ 24 ന് മേമുണ്ടയിൽ എത്തിച്ചേരുമ്പോൾ നൽകേണ്ട സ്വീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മത് കുട്ടിമാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്തിൽ പ്രചരണത്തിന്റെ ഭാഗമായി 97 ബോർഡുകൾ, ഒരു ആർച്ച് ഗെയിറ്റ് എന്നിവ സ്ഥാപിച്ചതായും ആയഞ്ചേരി, തണ്ണീർ പന്തൽ, കല്ലേരി എന്നിവിടങ്ങളിൽ വിളംബര ജാഥകൾ ആസൂത്രണം ചെയ്തതായും വിവിധ സബ് കമ്മിറ്റികൾ റിപ്പോർട്ട് ചെയ്തു.

സ്ഥാപനതല യോഗങ്ങൾ വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് നടന്ന് വരികയാണ്. നിവേദനങ്ങളും, പരാതികളും സമർപ്പിക്കുന്നവർക്ക് സൗകര്യങ്ങൾ വാർഡ് തലത്തിൽ ഒരുക്കുന്നുണ്ട്. പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം 20 ബസ്സുകൾ ഇതിനകം ബുക്ക് ചെയ്തതായി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

നവമ്പർ 13 ന് സ്ഥാപനങ്ങളിലും, പൊതുഇടങ്ങളിലും പോസ്റ്റർ ക്യാമ്പയിൻ നടത്താനും, 23, 24 തീയ്യതികളിൽ മൈക്ക് പ്രചരണം നടത്താനും യോഗം തീരുമാനിച്ചു.

ജനപ്രതിനിധികളായ സജിത്ത് ടി, പി.രവീന്ദ്രൻ, ലിസ പുനയം കോട്ട്, സുധ സുരേഷ് ആയഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി ശീതള കെ, സ്പെഷൽ വില്ലേജ് ഓഫീസർ രാജൻ ഇ.പി, കൃഷി ഓഫീസർ കൃഷ്ണ പി, KSEB അസി: എഞ്ചിനിയർ വിനോദ് എസ്സ്, കെ.എസ്സ് എഫ് ഇ മാനേജർ ഗോപീദാസ് എൻ.പി, ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ് കുമാർ,

സി ഡി എസ്സ് ചെയർ പേഴ്സൺ ഷിജില എൻ കെ, ഡോ: ദർശന, ഡോ: രജിത് ചന്ദ്ര, പൊതുപ്രവർത്തകരായ വീ ടി ബാലൻ മാസ്റ്റർ, കെ സോമൻ, ടി.പി. ദാമോദരൻ, കെ.കെ രാജൻ, കരീം പിലാക്കി, മുത്തു തങ്ങൾ, ബാലൻ യു കെ, യു വി.കുമാരൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ ചന്ദ്രൻ ചൈത്രം, ദാസൻ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161257/navakeralasadass-reviewmeeting-held-ayanchery)