---
title: "#MAMaulavi | എം. എ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു "
english_title: "#MAMaulavi #organized #remembrance #prayer #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161309/mamaulavi-organized-remembrance-prayer-meeting"
published_at: "2023-11-11T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f2bdf0d304_maulavi.jpg"
keywords: []
---

# #MAMaulavi | എം. എ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **കുന്നുമ്മക്കര നെല്ലാച്ചേരി മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ലിൽ മുപ്പത് വർഷക്കാലത്തോളം ഖാസിയായി സേവനം അനുഷ്ടിച്ച മത പണ്ഡിതനും വാഗ്മിയുമായ എം. എ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

## Article Content

**വടകര: [ **കുന്നുമ്മക്കര നെല്ലാച്ചേരി മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ലിൽ മുപ്പത് വർഷക്കാലത്തോളം ഖാസിയായി സേവനം അനുഷ്ടിച്ച മത പണ്ഡിതനും വാഗ്മിയുമായ എം. എ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മഹല്ല് ഖാസി മൂഹിയുദ്ധീൻ കുട്ടി യമാനി അനുസ്മരണ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. കെ. കെ അമ്മദ്, എം. കെ യൂസഫ് ഹാജി, ടി. കെ മഹമൂദ് ഹാജി, വാർഡ് മെമ്പർ ടി. എൻ റഫീഖ്, സുഹൈർ ദാഇ ദാരിമി, മൂസ്സ ഹാജി കെടഞ്ഞോത്ത്, അഷ്‌റഫ്‌ കോളേരി, ഫായിസ് കാവിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161309/mamaulavi-organized-remembrance-prayer-meeting)