---
title: "#DShilpaIPS | കോഴിക്കോട് റൂറൽ ജില്ലയുടെ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡി ശില്പ ഐപിഎസ് എത്തുന്നു "
english_title: "#DShilpaIPS #becomes #first #woman #policechief #Kozhikode #ruraldistrict"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161319/dshilpaips-becomes-first-woman-policechief-kozhikode-ruraldistrict"
published_at: "2023-11-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f3345d64de_silpa.jpg"
keywords: []
---

# #DShilpaIPS | കോഴിക്കോട് റൂറൽ ജില്ലയുടെ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡി ശില്പ ഐപിഎസ് എത്തുന്നു 

> **Lead Summary:** **വടകര: **[ ക്രമസമാധാന മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കോഴിക്കോട് റൂറൽ ജില്ലയുടെ ചരിത്രത്തിൽ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡി ശില്പ ഐപിഎസ് എത്തുന്നു.

## Article Content

**വടകര: **[ ക്രമസമാധാന മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കോഴിക്കോട് റൂറൽ ജില്ലയുടെ ചരിത്രത്തിൽ ആദ്യ വനിതാ പൊലീസ് മേധാവിയായി ഡി ശില്പ ഐപിഎസ് എത്തുന്നു.

തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായ ശില്പയെ ഇന്നലെയാണ് വടകര ആസ്ഥാനമായുള്ള കോഴിക്കോട് റൂറൽ ജില്ലയുടെ ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയത്. അടുത്ത ദിവസം തന്നെ ശില്പ ചുമതലയേൽക്കും.

2016 ഐ പി എസ് ബാച്ചിയിൽപ്പെട്ട ശില്പ കർണാടക സ്വദേശിയാണ്. ഹാസനിൽ നിന്ന് ബി ടെക്കും ബാംഗ്ളൂരിൽ നിന്ന് എം ബി എ യും കഴിഞ്ഞ ശില്പ ടാറ്റ കോൺസെൽറ്റൻസി സർവീസിൽ ബിസിനസ് അനലിസ്റ്റായിരുന്നു. വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു.

പിന്നീട് ഐ ടി മേഖലയിലെ ജോലി രാജിവയ്ച്ചാണ് സിവിൽ സർവീസ് മേഖലയിലേക്ക് തിരിഞ്ഞത്. 2009 ലായിരുന്നു വിവാഹം. 2012 ൽ ഒരു പെൺകുട്ടിയുടെ അമ്മയായതിനു ശേഷമാണ് കുടുംബത്തിന്റെ പിന്തുണയോടെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്ത്.

ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും കഠിനമായ പ്രയത്നത്തിനൊടുവിൽ 2016 ൽ സിവിൽ സർവീസ് നേടുകയായിരുന്നു. ഹൈദരാബാദിലെ ഐ പി എസ് ട്രെയിനിങ് പൂർത്തിയാക്കിയ ശില്പ തൃശ്ശൂരിലും പരിശീലനം നേടിയിട്ടുണ്ട്. പിന്നീട് കാസർഗോഡ് എ എസ് പി ആയിട്ടായിരുന്നു സ്വതന്ത്ര ചുമതല ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161319/dshilpaips-becomes-first-woman-policechief-kozhikode-ruraldistrict)