---
title: "#CPI | രാജ്യത്തെ രക്ഷിക്കൂ; ഒഞ്ചിയത്ത് സിപിഐ കാൽനട പ്രചരണ ജാഥ "
english_title: "#Save #country #Onjiyam #CPI #walking #propaganda #march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161421/save-country-onjiyam-cpi-walking-propaganda-march"
published_at: "2023-11-11T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8d64e122b_cpm.jpg"
keywords: []
---

# #CPI | രാജ്യത്തെ രക്ഷിക്കൂ; ഒഞ്ചിയത്ത് സിപിഐ കാൽനട പ്രചരണ ജാഥ 

> **Lead Summary:** **ഒഞ്ചിയം: [** ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഒഞ്ചിയം ലോക്കൽ കമ്മിറ്റി സഘടിപ്പിച്ച കാൽനട പ്രചരണ ജാഥ നാദാപുരം റോഡിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം: [** ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഒഞ്ചിയം ലോക്കൽ കമ്മിറ്റി സഘടിപ്പിച്ച കാൽനട പ്രചരണ ജാഥ നാദാപുരം റോഡിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ വിപി രാഘവൻ പ്രസംഗിച്ചു.

പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ, ജാഥാ ലീഡർ വി പി രാഘവൻ, ഡയറക്ടർ അഡ്വ ദേവരാജൻ ഉപ ലീഡർ രജിത കക്കാട്ട്, കെ ഗംഗാധരകുറുപ്പ്, ബാബു കക്കാട്ട്, പി കെ സതീശൻ പ്രസംഗിച്ചു.

വെള്ളികുളങ്ങര സമാപന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മധു ക ക്കുറിയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ എം ബിജു, ബാബു കക്കാട്ട് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161421/save-country-onjiyam-cpi-walking-propaganda-march)