---
title: "സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവും ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതം വിതയ്ക്കുന്നു "
english_title: " Rising spare parts prices are also hurting auto workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16150/rising-spare-parts-prices-are-also-hurting-auto-workers"
published_at: "2021-12-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9890f07db5_auto .jpg"
keywords: []
---

# സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവും ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതം വിതയ്ക്കുന്നു 

> **Lead Summary:** വടകര: അടിക്കടിയുണ്ടാകുന്ന പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനൊപ്പം വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവും ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവ് പിന്‍വലിക്കണെമന്നും മോട്ടോര്‍ തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കഴ്‌സ് യൂനിയന്‍ എസ് ടി യു' (ഓട്ടോ സെകഷന്‍) വടകര ടൗണ്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

വടകര: അടിക്കടിയുണ്ടാകുന്ന പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനൊപ്പം വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവും ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധനവ് പിന്‍വലിക്കണെമന്നും മോട്ടോര്‍ തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കഴ്‌സ് യൂനിയന്‍ എസ് ടി യു' (ഓട്ടോ സെകഷന്‍) വടകര ടൗണ്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

വടകര പി സി സൗധത്തില്‍ ചേര്‍ന്ന യോഗം മുസ്‌ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് 'എം സി വടകര' ഉദ്ഘാടനം ചെയ്തു. മാതൃ സംഘടനയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മുസ്‌ലിം ലീഗ് മണ്ഡലം സിക്രട്ടറി 'ഷംസുദ്ദീന്‍ കൈനാട്ടി' പവിത്രന്‍ കിഴക്കയിലിനു നല്‍കി നിര്‍വ്വഹിച്ചു.

പ്രസിഡന്റ് അനസ് കെ അദ്ധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ല വൈ. പ്രസിഡന്റ് ടി പി കെ അബ്ദുള്ള സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. അഷറഫ് എന്‍ എച്ച്, സി എം കരീം, അഷ്‌റഫ് മുട്ടത്ത്, ഇസ്മായില്‍ ഇക്കാക്ക, നിസാം എന്‍ വി, ഉവൈസ് ഷെമാസ് പുതുപ്പണം, ഫൈസല്‍ സുന്നത്ത്, ഷരീഫ് യു, തുടങ്ങിയവര്‍ സംസാരിച്ചു. റഹീം എ വി സ്വാഗതവും മൊയ്തു പുതുപ്പണം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16150/rising-spare-parts-prices-are-also-hurting-auto-workers)