---
title: "#AAYcard | അഗതി കുടുബത്തിന് എ എ വൈ കാർഡ് വിതരണം ചെയ്തു "
english_title: "#AAYcard #distributed #Agathi #family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161590/aaycard-distributed-agathi-family"
published_at: "2023-11-12T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550a78b4c08c_aay.jpg"
keywords: []
---

# #AAYcard | അഗതി കുടുബത്തിന് എ എ വൈ കാർഡ് വിതരണം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ വലിയ വീട്ടിൽ ജാനുവിന്റെ കുടുബത്തിന് അനുവദിച്ച എ എ വൈ കാർഡ് ആയഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ വീട്ടിൽ എത്തി കുടുബത്തെ ഏൽപ്പിച്ചു.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ വലിയ വീട്ടിൽ ജാനുവിന്റെ കുടുബത്തിന് അനുവദിച്ച എ എ വൈ കാർഡ് ആയഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ വീട്ടിൽ എത്തി കുടുബത്തെ ഏൽപ്പിച്ചു.

കേരള സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ദുർബ്ബല വിഭാഗങ്ങൾക്ക് അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യവസ്തുക്കൾ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് കാർഡ് വിതരണം ചെയ്തത്.

വടകര താലൂക്ക് അസി: സപ്ലെ ഓഫീസർ സുരേഷ് കുമാർ യൂ.വി, അയൽ കൂട്ടം കൺവീനർ രനീഷ് ടി.കെ, കുടുബശ്രീ ഏ ഡി എസ്സ് ഭാരവാഹികളായ ദിവ്യ എം.കെ, രമ്യ കെ എം എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161590/aaycard-distributed-agathi-family)