---
title: "ദേശീയ പാത സ്ഥലമെടുപ്പ് ;  ഹൈക്കോടതി  വിധി  നടപ്പിലാക്കാതെ   കുടിയൊഴിപ്പിക്കല്‍  അനുവദിക്കില്ല"
english_title: " Eviction will not be allowed without the implementation of the High Court judgment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16161/eviction-will-not-be-allowed-without-the-implementation-of-the-high-court-judgment"
published_at: "2021-12-15T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b992066dcd7_nh bypass .jpg"
keywords: []
---

# ദേശീയ പാത സ്ഥലമെടുപ്പ് ;  ഹൈക്കോടതി  വിധി  നടപ്പിലാക്കാതെ   കുടിയൊഴിപ്പിക്കല്‍  അനുവദിക്കില്ല

> **Lead Summary:** വടകര: ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപെട്ട് വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടപെട്ടവര്‍ക്കുള്ള പുനരധിവാസവും , നഷ്ടപരിഹാരം നല്‍കുക , വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുക, സാല്‍വേഷന്‍ ചാര്‍ജ് മടക്കി നല്‍കുക തുടങ്ങിയ ഹൈക്കോടതി വിധി നടപ്പിലാക്കാതെ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന് ദേശീയ പാത കര്‍മ്മ സമിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു .

## Article Content

വടകര: ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപെട്ട് വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടപെട്ടവര്‍ക്കുള്ള പുനരധിവാസവും , നഷ്ടപരിഹാരം നല്‍കുക , വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുക, സാല്‍വേഷന്‍ ചാര്‍ജ് മടക്കി നല്‍കുക തുടങ്ങിയ ഹൈക്കോടതി വിധി നടപ്പിലാക്കാതെ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന് ദേശീയ പാത കര്‍മ്മ സമിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു .

ആര്‍ബിറ്റേഷന്‍ നടപടികള്‍ ത്വരിത്തപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു. ചെയര്‍മാന്‍ സി.വി.ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് വെന്നിയൂര്‍,എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ കുഞ്ഞിരാമന്‍ ,പി സുരേഷ്,പി പി ബൈജു, അഹമ്മദ് വടകര, പി. സുരേഷ്, പി. ബാബുരാജ്, രവി അമ്പാടി, ശ്രീധരന്‍ പൂക്കാട്. പി പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16161/eviction-will-not-be-allowed-without-the-implementation-of-the-high-court-judgment)