---
title: "#Balasangham | യുദ്ധം വേണ്ട; ബാലസംഘം കടമേരി മേഖലാ അക്ഷരോത്സവം "
english_title: "#No #war #Balasangham #Kadameri #Regional #Literary #Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161766/no-war-balasangham-kadameri-regional-literary-festival"
published_at: "2023-11-13T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551b2a547851_war.jpg"
keywords: []
---

# #Balasangham | യുദ്ധം വേണ്ട; ബാലസംഘം കടമേരി മേഖലാ അക്ഷരോത്സവം 

> **Lead Summary:** **തണ്ണീർപ്പന്തൽ: [ **മനുഷ്യരെ കൊന്നൊടുക്കുന്ന യുദ്ധ കൊതിയൻമാർക്കെതിരെ കുരുന്നുകളുടെ ശബ്ദം. ബാലസംഘം കടമേരി മേഖലാ അക്ഷരോത്സവം 2023 ലാണ് കുട്ടികൾ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചത്.

## Article Content

**തണ്ണീർപ്പന്തൽ: [ **മനുഷ്യരെ കൊന്നൊടുക്കുന്ന യുദ്ധ കൊതിയൻമാർക്കെതിരെ കുരുന്നുകളുടെ ശബ്ദം. ബാലസംഘം കടമേരി മേഖലാ അക്ഷരോത്സവം 2023 ലാണ് കുട്ടികൾ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചത്.

തണ്ണീർപ്പന്തലിൽ നടന്ന പരിപാടി ഏരിയാ കമ്മിറ്റി അംഗം തൻമയ ഉദ്ഘാടനം ചെയ്തു. ഒ.എം അശോകൻ മാസ്റ്റർ, കെ. രമേശൻ മാസ്റ്റർ, സി.ഇ.ശ്രീധരൻ മാസ്റ്റർ, എം.കെ.ഷിബിൻ, കെ. ശ്രീജിലാൽ, അനഘ സി.എച്ച് എന്നിവർ നേതൃത്വം നൽകി. പി. പി. ശ്രീധരൻ സ്വാഗതം പറഞ്ഞു.

അശ്വിനി ആധ്യക്ഷത വഹിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. വിനോദൻ നന്ദി പറഞ്ഞു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി വളരെ ആവേശകരമായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161766/no-war-balasangham-kadameri-regional-literary-festival)