---
title: "#CPI | ബിജെപിയെ പറത്താക്കൂ; വില്ല്യാപ്പള്ളിയിലും സിപിഐ കാൽനട പ്രചരണ ജാഥ "
english_title: "#BJP #CPI #footcampaign #march #Villyapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161777/bjp-cpi-footcampaign-march-villyapalli"
published_at: "2023-11-13T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ba2ebac30_cpi.jpg"
keywords: []
---

# #CPI | ബിജെപിയെ പറത്താക്കൂ; വില്ല്യാപ്പള്ളിയിലും സിപിഐ കാൽനട പ്രചരണ ജാഥ 

> **Lead Summary:** **വടകര: [ **ബി ജെ പി യെ പറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭ പ്രചരണ പരിപാടിയുടെ ഭാഗമായി വടകര മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടേയും വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

## Article Content

**വടകര: [ **ബി ജെ പി യെ പറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭ പ്രചരണ പരിപാടിയുടെ ഭാഗമായി വടകര മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടേയും വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

വടകര ലോക്കൽ ജാഥ പുതുപ്പണത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ സി രാമകൃഷ്ണൻ, ഉപ ലീഡർ കെ നിഷ പ്രസംഗിച്ചു. സി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പഴങ്കാവിൽ സമാപിച്ചു. സമാപന യോഗം ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

കെ നിഷ അധ്യഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ എം ബിജു ലീഡർ സി രാമകൃഷ്ണൻ എം സുനിൽകുമാർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി സജീവ് കുമാർ, പി അശോകൻ, പി ഗീത, ആർ കെ സുരേഷ് ബാബു പ്രസംഗിച്ചു.

വില്ല്യാപ്പള്ളി ലോക്കൽ ജാഥ കീഴൽ സ്കൂളിന് സമീപം വെച്ച് ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. പി കെ അശോകൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ മെംമ്പർ സി കെ ബിജിത്ത് ലാൽ, കെ എം സുനീഷ് കുമാർ, നിഷ സുനീഷ്, ജാഥാ ലീഡർ കേളോത്ത് സുനിൽ, ഉപ ലീഡർ പി പ്രശാന്ത് കുമാർ, ഡയറക്ടർ എൻ എം രാജീവൻ എന്നിവർ പ്രസംഗിച്ചു.

ജാഥക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണ യോഗങ്ങളിൽ അഡ്വ: കെ പി ബിനൂപ് അഭിജിത്ത് കോറോത്ത് ധനേഷ് കാരയാട് എന്നിവരും പ്രസംഗിച്ചു. വില്ല്യാപ്പള്ളിയിൽ ജാഥ സമാപിച്ചു.

സമാപന യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണൻ, സി കെ ബിജിത്ത് ലാൽ, ജാഥാ ലീഡർ കേളോത്ത് സുനിൽ പി കെ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161777/bjp-cpi-footcampaign-march-villyapalli)