---
title: "ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് തുടക്കമായി"
english_title: " At the Orkatteri Sri Ayyappa Temple It was the beginning of the Mandala festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16178/at-the-orkatteri-sri-ayyappa-temple-it-was-the-beginning-of-the-mandala-festival"
published_at: "2021-12-15T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9aa14782ea_ayyappa temple orkkatery.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** വടകര: ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8 മണിക്ക് പൂജാദ്രവ്യ സമര്‍പ്പണത്തോടെ ഉത്സവം ആരംഭിച്ചു. വൈകീട്ട് സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, 7 മണിക്ക് ഭജനയും രാത്രി 9.3o ന് കര്‍പ്പൂരാരാധന നടക്കും.

## Article Content

വടകര: ഓര്‍ക്കാട്ടേരി ശ്രീ അയ്യപ്പക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8 മണിക്ക് പൂജാദ്രവ്യ സമര്‍പ്പണത്തോടെ ഉത്സവം ആരംഭിച്ചു. വൈകീട്ട് സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, 7 മണിക്ക് ഭജനയും രാത്രി 9.3o ന് കര്‍പ്പൂരാരാധന നടക്കും.

നാളെ കാലത്ത് 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം എന്നിവയും ശിവ ഭഗവതി ക്ഷേത്രത്തിലെ നിവേദ്യപൂജയും നടക്കും.

11 മണിക്ക് മധ്യാഹ്നപൂജ, വൈകുന്നേരം 5 മണിയോടെ താലപ്പൊലിയും വാദ്യഘോഷങ്ങളോടെ രഥഘോഷയാത്രയും മറ്റു ചsങ്ങുകളോടെ ഹരി വരാസനത്തോടെ നടയടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16178/at-the-orkatteri-sri-ayyappa-temple-it-was-the-beginning-of-the-mandala-festival)