---
title: "#NavaKerala | നവകേരള സദസ്സ്; നാടെങ്ങും വീട്ടുമുറ്റ കൂട്ടായ്മകൾ "
english_title: "#NavaKerala audience; Backyard communities all over the country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161825/navakerala-audience-backyard-communities-all-over-the-country"
published_at: "2023-11-13T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551d63bad2a3_navakerala.jpg"
keywords: []
---

# #NavaKerala | നവകേരള സദസ്സ്; നാടെങ്ങും വീട്ടുമുറ്റ കൂട്ടായ്മകൾ 

> **Lead Summary:** **ആയഞ്ചേരി: [** മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവമ്പർ 24 ന് മേമുണ്ടയിൽ എത്തിച്ചേരുമ്പോൾ, ഗംഭിര സ്വീകരണമൊരുക്കുന്നതിന് ആയഞ്ചേരി പഞ്ചായത്തിലെ എല്ലാ അയൽ കൂട്ടങ്ങളിലും ബഹുജന പങ്കാളിത്തത്തോടെ വീട്ടുമുറ്റ കൂട്ടായ്മകൾ നടന്നു വരുന്നു.

## Article Content

**ആയഞ്ചേരി: [** മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവമ്പർ 24 ന് മേമുണ്ടയിൽ എത്തിച്ചേരുമ്പോൾ, ഗംഭിര സ്വീകരണമൊരുക്കുന്നതിന് ആയഞ്ചേരി പഞ്ചായത്തിലെ എല്ലാ അയൽ കൂട്ടങ്ങളിലും ബഹുജന പങ്കാളിത്തത്തോടെ വീട്ടുമുറ്റ കൂട്ടായ്മകൾ നടന്നു വരുന്നു.

ആയഞ്ചേരി ടൗണിനടുത്ത് പുലയനാണ്ടി ഭാഗത്ത് പഞ്ചായത്ത് സംഘാടകസമിതി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനങ്ങൾ മന്ത്രിമാർക്ക് സമർപ്പിക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചു. പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.വി ജയരാജൻ, നമിഷ വി, ദിവ്യ പി യം, ചന്ദ്രൻ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161825/navakerala-audience-backyard-communities-all-over-the-country)